ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണെന്ന് സംശയം. ഇതിനെത്തുടര്‍ന്ന് ഇന്തോനേഷ്യന്‍ കടലില്‍ തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ജക്കാര്‍ത്തയിലെ സാക്കര്‍നോഹത്ത വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയതിന് സൂചന ലഭിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീവിജയ എയറിന്റെ എസ് ജെ 182 ബോയിങ് വിമാനമാണ് പറയുന്നയര്‍ന്ന് അഞ്ച് മിനിട്ടിനുളളില്‍ കാണാതായത്. പോന്റിയാങ്കിലേക്ക് പുറപ്പെട്ട വിമാനമാണ് കാണാതായത്. വിമാനത്തില്‍ 12 ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 62 പേരുണ്ടായിരുന്നുവെന്ന് ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി പറഞ്ഞു.