മലബാറില്‍ കരുത്താര്‍ജിക്കാന്‍ കോണ്‍ഗ്രസ് ; 24 സീറ്റില്‍ വിജയം നേടാന്‍ പദ്ധതി

For full experience, Download our mobile application:
Get it on Google Play

മലബാര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക പദ്ധതിയുമായി കോണ്‍ഗ്രസ്. നിലവിലുള്ള ആറു സീറ്റുകള്‍ ഇരുപത്തിനാല് സീറ്റാക്കി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്.

മലബാറില്‍ സീറ്റു നിലയില്‍ ലീഗിനൊപ്പം ശക്തമായ പ്രകടനം നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മലബാറിലെ ആറു ജില്ലകളിലായി നിലവില്‍ കോണ്‍ഗ്രസിനുള്ളത് കേവലം ആറു സീറ്റുകള്‍. മുസ്ലീം ലീഗിന് പതിനേഴും. തദ്ദേശ തെരഞ്ഞെടുപ്പിലെ ആഘാതം നല്‍കിയ പാഠമുള്‍ക്കൊണ്ട് മലബാറില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. വിജയിക്കാന്‍ ഉദ്ദേശിക്കുന്ന 24 സീറ്റുകള്‍ പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. ഈ സീറ്റുകള്‍ ജയിപ്പിച്ചെടുക്കാനുള്ള പദ്ധതിക്കാണ് പാര്‍ട്ടി രൂപം കൊടുത്തിരിക്കുന്നത്.

കോഴിക്കോട് നടന്ന മേഖലാ നേതൃയോഗങ്ങളിലും ജില്ലാതല യോഗങ്ങളിലും ഇതുതന്നെയായിരുന്നു പ്രധാന വിഷയം. കെ.പി.സി.സിയുടെ പ്രത്യേക വിംഗാണ് വിജയ സാധ്യതയുള്ള സീറ്റുകള്‍ കണ്ടെത്തിയത്. ഇതിനായി വോട്ടര്‍ പട്ടികയുടെ വിവരങ്ങളടക്കം ഉപയോഗപ്പെടുത്താനായി ജനശക്തി എന്ന സോഫ്റ്റ് വെയറും ഉപയോഗിച്ചു. ഈ നിയമസഭാ മണ്ഡലങ്ങളില്‍ മലബാറിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.വി മോഹന്‍ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പ്രവര്‍ത്തക യോഗങ്ങളിലും പങ്കെടുക്കും. നിയമസഭാ മണ്ഡലങ്ങളുടെ ചുമതല കെ.പി.സി.സി സെക്രട്ടറിമാര്‍ക്കും നല്‍കിയിട്ടുണ്ട്. മണ്ഡലം തലങ്ങളില്‍ ഡി.സി.സി ഭാരവാഹികള്‍ക്കും ബൂത്ത് തലങ്ങളില്‍ ബ്ലോക്ക് ഭാരവാഹികള്‍ക്കുമാണ് ചുമതല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...