Wednesday, April 16, 2025 8:02 pm

ഇന്‍ഡോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളും രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

ജക്കാര്‍ത്ത : ജാവ കടലിടുക്കില്‍ തകര്‍ന്ന ഇന്‍ഡോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. ജക്കാര്‍ത്ത തീരത്തുനിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ലാന്‍സാങ് ദ്വീപിനും ലാകി ദ്വീപിനും ഇടയില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

62പേരുള്ള ഇന്‍ഡോനേഷ്യന്‍ വിമാനമായ ശ്രീവിജയ എയര്‍ലൈന്‍സ് ബോയിങ് വിമാനം 1000 അടി മുകളില്‍ നിന്നാണ് കാണാതായത്. സുകര്‍ണോ ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫിന് തൊട്ടു പിന്നാലെ  വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തകര്‍ന്നു വീഴുകയുമായിരുന്നു.

12 ജീവനക്കാരും ഏഴ് കുട്ടികളും ഉള്‍പ്പെടെ 62 പേരുള്ള വിമാനം തകര്‍ന്നുവീണതായി ഇന്‍ഡൊനീഷ്യന്‍ ഗതാഗതമന്ത്രി ബുഡി കാര്യ സുമദി സ്ഥിരീകരിച്ചു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലും തുറമുഖത്തും രണ്ട് ക്രൈസിസ് സെന്ററുകള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ രണ്ട് കേന്ദ്രത്തിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി പത്ത് കപ്പലുകള്‍ നിയോഗിച്ചുകഴിഞ്ഞു.

അതേസമയം വിമാനം തകരാനുള്ള കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. തൗസന്റ് ഐലന്‍ഡിന് സമീപത്തെ മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ജാവാ കടലിടുക്കില്‍ നിന്നും വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സ് സിഗ്നലുകള്‍ ലഭിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച്‌ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

11.92 കോടിയുടെ മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് തട്ടിപ്പ് ; രണ്ട് പ്രതികളുടെയും ചോദ്യം ചെയ്യൽ...

0
കൊച്ചി: മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെയും ചോദ്യം...

പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

0
പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതൃത്വത്തിനെതിരെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
മത്സ്യകുഞ്ഞ് വിതരണം പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ ഏപ്രില്‍ 23 ന് രാവിലെ 11...

ഭാര്യയുടെ പ്രായപൂർത്തിയാകാത്ത അനുജത്തിയോട് ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ യുവാവ് റിമാന്റിൽ

0
കോന്നി : ഭാര്യയുടെ പ്രായപൂർത്തിയാകാത്ത അനുജത്തിയോട് ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ...