Friday, May 2, 2025 4:18 am

ചില തിരുമേനിമാരുടെ ബിജെപി പ്രേമം കോൺഗ്രസിൻ്റെ ആപ്പീസ് പൂട്ടിക്കും ; കെ ടി ജലീൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വിമര്‍ശിച്ച് കെ ടി ജലീല്‍ എംഎല്‍എ. ഇതുവരെ കാര്യം നിസ്സാരമായി കണ്ടവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും കോണ്‍ഗ്രസിന്റെ കേരളത്തിലെ രാഷ്ട്രീയ അടിത്തറയാണ് തകരുന്നതെന്നും കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരേ ഒരാശ്വാസം ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരൊറ്റ നേതാവ് മലയാളക്കരയില്‍ ബിജെപിക്കില്ല എന്നുള്ളതാണെന്നും അദ്ദേഹം പരിഹസിച്ചു. ചില തിരുമേനിമാരുടെ ബിജെപി പ്രേമം കോണ്‍ഗ്രസിന്റെ ആപ്പീസ് പൂട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അരമന കയറി ഇറങ്ങുന്ന ബിജെപി നേതാക്കളുടെ നടപടി നാടകമാണെന്ന് സിപിഎം പരിഹസിച്ചു. ന്യൂനപക്ഷ ജന വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള സംഘപരിവാര്‍ പ്രവര്‍ത്തനം പരിഹാസ്യമെന്നും സിപിഎം കുറ്റപ്പെടുത്തി. ന്യൂനപക്ഷ ജനവിഭാഗം ആന്തരിക ഭീഷണിയെന്നാണ് വിചാരധാര പറയുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ഇതിന്റെ ഭാഗമാണ്. പ്രധാനമന്ത്രി അടക്കം ബിജെപി നേതാക്കള്‍ മതസ്ഥാപനങ്ങളിലും പുരോഹിതന്‍മാരേയും സന്ദര്‍ശിക്കുന്നു. പ്രബുദ്ധ കേരളം ബിജെപിയുടെ നിലപാട് വൈരുദ്ധ്യമെന്ന് തിരിച്ചറിയുമെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിസാരക്കാരനല്ല ; നാരങ്ങയുടെ ഗുണം അറിയൂ…..

0
വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന...

ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥർ രഹസ്യ യോഗം ചേർന്നതിൽ പ്രതികരിച്ച് പി.വി അൻവർ

0
മലപ്പുറം: ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥർ രഹസ്യ യോഗം ചേർന്നതിൽ പ്രതികരിച്ച്...

മോഷണം പതിവാക്കിയ പ്രതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു

0
പള്ളിക്കത്തോട്: മോഷണം പതിവാക്കിയ പ്രതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു. ചേക്കാട് കാഞ്ഞിരംപാടം...

തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതി

0
തൃശൂർ: തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി...