ഡോ.എം.എസ്. സുനിലിന്റെ 279 – മത് സ്നേഹ ഭവനം ഈസ്റ്റർ സമ്മാനമായി അതുല്യയുടെ കുടുംബത്തിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിയുന്ന 279 – മത് സ്നേഹ ഭവനം കാമാക്ഷി, പാറക്കുഴിയിൽ അതുല്യ പ്രവീണിനും കുടുംബത്തിനും ആയി സെയിന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്താൽ ഈസ്റ്റർ ദിന സമ്മാനമായി നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് നിർവഹിച്ചു.

വർഷങ്ങളായി സ്വന്തമായി അടച്ചുറപ്പില്ലാത്ത ഒരു ഭവനം ഇല്ലാതെ ചെറിയ ഒരു കുടിലിൽ ആയിരുന്നു ഗർഭിണിയായ അതുല്യയും പ്രവീണും രണ്ടു കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. മഴക്കാലം ആകുമ്പോൾ ബന്ധുവീടുകളിൽ അഭയം തേടിയിരുന്ന കുടുംബം സ്വന്തമായ ഒരു വീട് വെക്കുവാനുള്ള സാമ്പത്തിക സ്ഥിതിയില്ലാതെ പല വാതിലുകളും മുട്ടിയിട്ടും കിടപ്പാടം ഇല്ലാതെ അലയുകയായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ ഒരു വീട് നിർമ്മിച്ചു നൽകുകയായിരുന്നു.

സെൻതോമസ് യക്കുമിനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്താൽ പണിയുന്ന മൂന്നാമത്തെ വീടാണ് ഇത്. ചടങ്ങിൽ വാർഡ് മെമ്പർ ചിഞ്ചുമോൾ ബിനോയ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ .പി. ഉസ്മാൻ, പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ, ആയുണ്ണി അപ്പച്ചൻ, ജോയി കണ്ടത്തിൻകര എന്നിവർ പ്രസംഗിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് ആറുവയസുകാരന് രക്ഷ; ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി സാഹസികമായി...

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളം ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ....

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം ‘അമ്മ’ ജനറൽ ബോഡി യോഗം...

0
കൊച്ചി: ചലച്ചിത്ര താരം അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍...