കോഴിക്കോട് : രാജിയിലും ജലീല്‍ സത്യസന്ധത പുലര്‍ത്തിയില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ജലീലിന് കൂട്ടുനിന്ന മുഖ്യമന്ത്രി കൂട്ടുപ്രതിയാണ്. വിജിലന്‍സ് അന്വേഷണത്തിന് തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ലോകായുക്ത ഉത്തരവിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് നാടകീയമായ രാജി. ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍മാറ്റി. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്ന് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിണറായി മന്ത്രിസഭയില്‍നിന്ന് രാജിവെയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീല്‍.