മുഖം നഷ്ടപ്പെട്ടപ്പോള്‍ രാജിവെച്ചതില്‍ എന്ത് ധാര്‍മ്മികത ?. കുറ്റക്കാരനായ മുഖ്യമന്ത്രിയും രാജിവെക്കണം ; ജോസഫ് എം.പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്നതാണ് മന്ത്രി കെ. ടി. ജലീലിന്റെ രാജി എന്ന സി.പി.എം വാദം ബാലിശവും അതേപോലെതന്നെ പരിഹാസ്യവുമാണെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. പിടിച്ചുനിൽക്കാനുള്ള എല്ലാ ശ്രമവും വിഫലമായി, ഒടുവിൽ കച്ചിത്തുരുമ്പ് പോലും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രാജിവെച്ചത്. ഹൈക്കോടതിയുടെ തിരിച്ചടി കൂടി ഉണ്ടായാൽ ഉള്ള അപമാനഭയമാണ് നിൽക്കകള്ളിയില്ലാതെ രാജിയിലേക്ക് എത്തിച്ചത്. അഴിമതിക്ക് കൂട്ടുനിന്ന മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് പുതുശ്ശേരി ആവശ്യപ്പെട്ടു.

ധാർമികതയുടെ പേരില്‍  ആയിരുന്നുവെങ്കിൽ ലോകായുക്ത വിധി വന്നയുടൻ ആയിരുന്നു രാജി വെക്കേണ്ടത്. എന്നാല്‍ ഇതിനു തുനിയാതിരുന്ന ജലീലിനെ മുഖ്യമന്ത്രിയും നിയമ മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ന്യായീകരിക്കുകയായിരുന്നു. ഇപ്പോൾ രാഷ്ട്രീയ ധാർമികതയുടെ പേരിൽ മേനി നടിക്കാൻ ശ്രമിക്കുമ്പോൾ ബന്ധു നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്തികൊണ്ടുള്ള ഫയലിൽ ഒപ്പ് വെച്ച മുഖ്യമന്ത്രിയ്ക്ക് ഇത് ബാധകമല്ലേ എന്ന കാര്യത്തില്‍ നിലപാട്  വ്യക്തമാക്കണം. അഴിമതിയും സ്വജനപക്ഷപാതവും സംബന്ധിച്ച് പാർട്ടി നയരേഖയിൽ പറയുന്ന കാര്യങ്ങൾ നഗ്നമായി ലംഘിച്ചവരെ പോലും സംരക്ഷിച്ച് സംരക്ഷിച്ച് മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇന്ന് പാർട്ടിയും മുന്നണിയും എത്തി നിൽക്കുന്നതെന്നും പുതുശ്ശേരി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോരാമഴ ; തിരുവാർപ്പ് പഞ്ചായത്തിലെ 98% വീടുകളിലും വെള്ളം കയറി

0
കുമരകം: തോരാമഴയിൽ മീനച്ചിലാർ കര കവിഞ്ഞൊഴുകിയതോടെ കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തിലെ...

പ്രളയബാധിത മേഖലയിലേക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ; ഇന്ന് ഉച്ചയ്ക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി ഡി...

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...