ജൽജീവൻ മിഷൻ പദ്ധതി ; ദുരിതത്തില്‍ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

ചൂരക്കോട് : ജൽജീവൻ മിഷൻ പദ്ധതിപ്രകാരമുള്ള പൈപ്പിടീൽ കാരണം നാട്ടുകാർ ദുരിതത്തിൽ. ഇതുവഴിയുള്ള  കാൽനട യാത്ര പോലും അസാധ്യമാണ്.  ചൊവ്വാഴ്ച പൈപ്പിടാൻ കരാർ എടുത്തവർ മെറ്റൽ കുഴിയിലേക്ക് നീക്കിയിട്ടു. എന്നാൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മഴയിൽ വീണ്ടും മെറ്റൽ റോഡിലേക്ക് നിരന്നു. കുഴിയിൽ പൈപ്പ് ഇട്ടശേഷം മെറ്റൽ ഇട്ടതല്ലാതെ കോൺക്രീറ്റ് ചെയ്യാത്തതാണ് കാരണം. നല്ല ഇറക്കമുള്ള റോഡിന്റെ അരികിലാണ് കുഴിയെടുത്തതും മെറ്റൽ ഇട്ടതും. ഇതിനാൽ മഴവെള്ളം കുത്തിയൊലിച്ച് റോഡിൽക്കൂടി താഴേക്ക് വന്നപ്പോഴാണ് മെറ്റൽ റോഡിലേക്ക് നിരന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പള്ളിക്കൽ കെ.എസ്.ഇ.ബി. ജംഗ്ഷനില്‍ നിന്ന് ഫാക്ടറി പടിയിലേക്ക് പോകുന്ന റോഡരികും ജൽജീവൻ മിഷനുവേണ്ടി എടുത്ത കുഴി വില്ലനായി. ഇവിടെ പൈപ്പിടാൻ എടുത്ത കുഴിയിൽ പൈപ്പിട്ടശേഷം മണ്ണിട്ട് മൂടിയിരുന്നു. എന്നാൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ മഴയിൽ കുഴിയിലെ മണ്ണ് ഒലിച്ചുപോയി. കൂടാതെ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്തു. ഇവിടെയും ഒരു ഘട്ടത്തിൽ വാഹനങ്ങൾക്ക് പോകാൻ സാധിക്കാത്ത സാഹചര്യമുണ്ടായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: കല്ലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...