വെച്ചൂച്ചിറ : വരൾച്ചാക്കാലത്ത് പമ്പാനദിയിൽ തുടരെ ജലനിരപ്പ് താഴുന്നത് ആശങ്ക ഉയർത്തുന്നു. എരുമേലി പദ്ധതിയുടെ കിണറ്റിൽ നിന്നുള്ള വെള്ളം വെച്ചൂച്ചിറ ജല വിതരണ പദ്ധതിക്കും പ്രയോജനപ്പെടുത്താനാണ് ജൽജീവൻ മിഷൻ പദ്ധതിയിൽ രൂപരേഖ തയാറാക്കിയിരിക്കുന്നത്. എരുമേലി പദ്ധതിക്ക് വെച്ചൂച്ചിറ പഞ്ചായത്തിൽ നിന്നാണ് വെള്ളം കൊണ്ടുപോകുന്നത്. പമ്പാനദിയിലെ ഇടത്തിക്കാവിൽ നിർമിച്ചിട്ടുള്ള കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് എരുമേലി എംഇഎസ് കോളേജിന് സമീപമുള്ള പ്ലാന്റിൽ ശുദ്ധീകരിച്ച് വിതരണം നടത്തുന്ന പദ്ധതിയാണിത്.
വെച്ചൂച്ചിറ പഞ്ചായത്തിലെ കൊല്ലമുള പദ്ധതിക്ക് കൂടി എരുമേലി പദ്ധതിയിലെ വെള്ളം പ്രയോജനപ്പെടുത്താൻ 5 വർഷം മുൻപ് തീരുമാനിച്ചതാണ്. വെൺകുറിഞ്ഞിയിലും പത്താം ബ്ലോക്കിലും നിർമിക്കുന്ന സംഭരണിയിൽ വെള്ളമെത്തിച്ച് വിതരണം നടത്തുകയാണ് ലക്ഷ്യം. ഇതുവരെ ലക്ഷ്യം നടപ്പാക്കാനായിട്ടില്ല. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിക്കായി തടയണ പണിതിട്ടുണ്ട്. വേനൽക്കാലത്ത് പെരുന്തേനരുവി വറ്റും. പിന്നീട് പമ്പിങ്ങിന് ബുദ്ധിമുട്ടാണ്. ഇതിന് പരിഹാരം കാണാനാണ് ജൽ ജീവൻ മിഷൻ പദ്ധതി ലക്ഷ്യമിടുന്നത്.
ഇടത്തിക്കാവിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ആശ്രമം ഭാഗത്ത് പുതുതായി നിർമിക്കുന്ന പ്ലാന്റിൽ ശുദ്ധീകരിച്ച് നിലവിലുള്ള സംഭരണികളിലൂടെയും പുതുതായി പണിയുന്ന സംഭരണികളിലൂടെയും വിതരണം നടത്തുകയാണ് ലക്ഷ്യം. എരുമേലി പദ്ധതിയുടെ കിണറിനോട് ചേർന്ന് പരിമിതമായ വെള്ളമാണ് പമ്പാനദിയിൽ ശേഷിക്കുന്നത്. ഓരോ ദിവസം പിന്നിടുന്തോറും അതും താഴുന്നു. എരുമേലി പദ്ധതിക്കായി വെള്ളം പമ്പ് ചെയ്തു കഴിയുമ്പോൾ കുറവ് വ്യക്തമായി പുറമേ കാണാം. വെച്ചൂച്ചിറ പദ്ധതിക്ക് കൂടി വെള്ളം പമ്പ് ചെയ്തു തുടങ്ങുമ്പോൾ വേനൽക്കാലത്തെ സ്ഥിതി എന്താകുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണ്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.