തിരുവനന്തപുരം : നുണകൾ പ്രചരിപ്പിച്ച് കഴിവുകേട് തെളിയിച്ചയാളാണ് ചെന്നിത്തലയെന്ന് ജയിംസ് മാത്യു എംഎല്‍എ. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പിണറായി സർക്കാരിനെതിരെ പത്രസമ്മേളന പരമ്പര നടത്തിയ രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് മൂലക്കിരുത്തിയിരിക്കുകയാണെന്നും നിയമസഭയിൽ ജയിംസ് മാത്യു പരിഹസിച്ചു.
പഴയ വീഞ്ഞിനെ പുതിയ കുപ്പിയിൽ ഇറക്കിയാലും യുഡിഎഫ് രക്ഷപ്പെടാൻ പോകുന്നില്ല. അഴിമതിയുടേയും, സദാചാര മൂല്യങ്ങളുടെ തകർച്ചയുടേയും, വികസന തകർച്ചയുടേയും മുൻ യുഡിഎഫ് ഭരണകാലം മടക്കികൊണ്ടു വരാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.