ശ്രീനഗര്‍ : ജമ്മു കാഷ്മീരിലെ അവന്തിപോറയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് മീജ് പാമ്പോറില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസേനയും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ് .
ജമ്മു കാഷ്മീരിലെ അവന്തിപോറയില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു
RECENT NEWS
Advertisment