ഡാനിക്കുട്ടി ഡേവിഡിന് ജില്ല സ്പോർട്സ് കൗൺസിലിന്റെ അനുശോചനം ; പുഷ്പ ചക്രത്തിനൊപ്പം വോളിബോളും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്തരിച്ച അന്തർദേശിയ വോളിബോൾതാരവും കേരളത്തിന്റെ മുൻ ക്യാപ്റ്റനുമായ ഡാനിക്കുട്ടി ഡേവിഡിന്റെ ഭൗതിക ശരീരം ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിൽ പൊതുദർശനത്തിന് വെച്ചു. ജില്ല സ്പോർട്സ് കൗൺസിലിനുവേണ്ടി  പ്രസിഡന്റ് കെ. അനിൽകുമാർ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.  പുഷ്പ ചക്രത്തിനൊപ്പം വോളിബോളും മൃതദേഹത്തിൽ സമർപ്പിച്ചു. തുടർന്ന് അനുശോചനയോഗവും നടന്നു.

ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ അനുശോചന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
അന്തർദേശീയ താരങ്ങളായ ജോൺസൺ ജേക്കബ്ബ് , ഡോ. ജോർജ്ജ് മാത്യൂ , ഷാജി ജോർജ്ജ് , മുൻ ജില്ല സ്പോർട്സ് കൗൺസിൽ ഭാരവാഹികളായ സലിം പി .ചാക്കോ, സജി അലക്സ് , മുനിസിപ്പല്‍ ചെയർപേഴ്സൺ
റോസ് ലിൻ സന്തോഷ്, നഗരസഭ കൗൺസിലർ പി.കെ. ജേക്കബ്ബ് , ഒളിപിംക് അസോസിയേഷൻ പ്രസിഡന്റ്  അഡ്വ.കെ. പ്രകാശ് ബാബു , വോളിബോൾ അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ് റെജി മാത്യൂ , സംസ്ഥാന വോളിബോൾ റഫറിമാരായ പി.വി. എബ്രഹാം , കെ. സോമരാജൻ , ജില്ല സ്പോർട്സ് കൗൺസിൽ ഏക്സിക്യൂട്ടിവ് അംഗങ്ങളായ ഡോ. റെജിനോൾഡ് വർഗ്ഗീസ് , ആർ. പ്രസന്നകുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കായിക രംഗത്തെ പ്രമുഖരും വോളിബോൾ താരങ്ങളുമുൾപ്പടെ നിരവധിപേർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...