ജമ്മുകാശ്മീര്‍ : ജമ്മുകാശ്മീരിൽ തീവ്രവാദികളും ഇന്ത്യൻ സുരക്ഷാസേനയും ഏറ്റുമുട്ടി. 4 തീവ്രവാദികൾ കൊല്ലപ്പെട്ടു. അനന്ത്നാഗ് ജില്ലയിലെ ഷാൽഗുൽ വനമേഖലയിലാണ് വെടിവെയ്പ്പ് നടന്നത്. പുലർച്ചെ ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിരുന്നു.
സംയുക്ത സേന സംശയം തോന്നിയ സ്ഥലത്തെത്തിയപ്പോൾ ഒളിച്ചിരുന്ന തീവ്രവാദികൾ സേനയ്ക്ക് നേരെ വെടിയുതിർക്കുകയും വെടിവെയ്പ്പ് ആരംഭിക്കുകയും ചെയ്തു. തുടർന്നാണ് സംയുക്ത സേന വെടിയുതിർത്തത്. രണ്ട് മൂന്ന് തീവ്രവാദികൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ സേന ഊർജിതമാക്കി