Thursday, July 3, 2025 2:45 pm

ഭീകരവാദം വേര് പടർത്തുന്ന ജമ്മു താഴ്‌വര ; 2023 ന് ശേഷം 43 ആക്രമണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഭൂമിയി‌ലെ സ്വർ​ഗമെന്ന് ജമ്മു കശ്മീരിനെ വിശേഷിപ്പിക്കുന്നവരാണ് നമ്മൾ. പക്ഷെ ഇതേ കശ്മീർ തന്നെ ഉറക്കമില്ലാത്ത രത്രികൾ മാത്രം സമ്മാനിക്കുന്ന, നമുക്ക് സുരക്ഷിതമായി ഉറങ്ങാനും ഉണരാനും കാരണക്കാരായ, ധീര ജവാന്മാരുടെ ജീവത്യാ​ഗത്തിന്റെ, കഷ്ടപ്പാടുകളുടെ കഥ പറയുന്നുണ്ട്. രാജ്യസുരക്ഷയ്ക്ക് വേണ്ടി സർവ്വവും സമർപ്പിച്ചു നിൽക്കുന്ന ജമ്മുവിന്റെ താഴ്വരകളിൽ ഭീകരവാദം പടർന്നു പിടിക്കുമ്പോൾ നമ്മുടെ സുരക്ഷാ സേനയുടെ എണ്ണത്തിൽ ഇടിവ് സംഭവിക്കുന്നുണ്ട്. വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ എണ്ണത്തിൽ ഭയപ്പെടുത്തുന്ന വർധനയുണ്ട്. ഇത് പരിശോധിക്കപ്പെട്ടേ മതിയാകൂ. ജമ്മുവിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായി ഭീകരാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ജൂൺ മാസം മുതൽ മാത്രം ജീവൻ നഷ്ടപ്പെട്ടത് പത്തോളം ജവാന്മാർക്ക്. ജമ്മുവിലെ ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നാല് സൈനികർ വീരമൃത്യു വരിച്ചത് അടുത്തകാലത്താണ്.

ദോഡ വനത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജൂൺ 9 ന് തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിനു നേരെയുണ്ടായ ഭീകരാക്രമണമാണ് ഇക്കാലയളവിലെ വലിയ അപകടം. ഇതിൽ 9 പേർ മരിച്ചു. പിന്നീട് ഒരു മാസം തികഞ്ഞപ്പോൾ തന്നെ തീവ്രവാദികൾ ഒരു സൈനിക വാഹനവ്യൂഹത്തെ ആക്രമിച്ചു. ഇതിൽ ജീവൻ നഷ്ടമായത് അഞ്ച് സൈനികർക്ക്. 2024 ഏപ്രിലിനുശേഷം 24-ലധികം ആളുകളാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അവരിൽ പകുതിയിലേറെ പേരും സൈനികരാണ്. 2023 മുതൽ ഭീകരാക്രമത്തിൽ ​ഗണ്യമായ വർധനയുണ്ടായത്. 43 ഭീകരാക്രമണങ്ങളാണ് 2023 ന് ശേഷം സംഭവിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...