Friday, July 4, 2025 10:11 am

ജനഗണമന : ഇടുക്കിയുടെ മാറ്റത്തിനായി ജില്ലാഭരണകൂടത്തിന്റെ പുതിയ പദ്ധതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് “ജനഗണമന” എന്ന പേരിൽ ജില്ലാഭരണകൂടം പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദേശീയ യുവജനദിനത്തിൽ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പുതിയ തുടക്കത്തിനായി ഇടുക്കി ജനതയെ ക്ഷണിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ അടിസ്ഥാനമേഖലകളിൽ കൂട്ടായ പ്രവർത്തനത്തിലൂടെ മാറ്റം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. വിദ്യാർത്ഥികളടക്കം വിവിധ മേഖലകളിൽനിന്നുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. ഇതിനായി https://forms.gle/HE1b6KYKzidq3NdF6 എന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകണം . 9656402182 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് സന്ദേശം അയച്ച് സംശയനിവാരണം നടത്താം.

2018 -ലെ പ്രളയകാലത്ത് കോഴിക്കോട് സബ്കലക്ടറായിരിക്കെ താൻ അനുഭവിച്ചറിഞ്ഞ കേരളജനതയുടെ ഐക്യബോധത്തെക്കുറിച്ചുള്ള മതിപ്പാണ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വരാൻ പ്രേരിപ്പിച്ചതെന്ന് ഫേസ്ബുക്ക് സന്ദേശത്തിൽ കളക്ടർ പറയുന്നു. കേരളത്തിന്റെ ആത്മാവ് ടീം സ്പിരിറ്റ് ആണ്. ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ആ ദിവസങ്ങൾ—ഒരു അഭ്യർത്ഥന മതി, മനുഷ്യസ്നേഹത്തിന്റെ പ്രവാഹം കാണാൻ കഴിയുമായിരുന്നു. വിദ്യാർത്ഥികളും, ചെറുപ്പക്കാരും, മധ്യവയസ്കരും , മുതിർന്ന പൗരന്മാരും എല്ലാവർക്കുംഒരേമനസായിരുന്നു. ആ കാഴ്ചകളിൽനിന്ന് വലിയ പാഠം പഠിക്കുകയായിരുന്നു. ഊർജ്ജവും , സന്നദ്ധതയും ഉണ്ടെങ്കിൽ സാധ്യമല്ലാത്തതായി ഒന്നുമില്ല. ദുരന്തമോ പ്രതിസന്ധിയോ ഇല്ലെങ്കിലും ഒരുമിച്ചുനിന്നാൽ പുതിയ സമൂഹം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയാണ് കളക്ടർ പങ്കുവയ്ക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ പഠനോപകരണ വിതരണം നടന്നു

0
കിഴക്കുപുറം : കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ കെ.ഇ.ഐ.ഇ.സിയുടെ നേതൃത്വത്തിൽ നടന്ന...

ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ നവനീതിനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം

0
കോട്ടയം: ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ...

ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള സിപിഎം പ്രവർത്തകരുടെ എഫ്ബി പോസ്റ്റുകൾ പാർട്ടി പരിശോധിക്കും ;...

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള പ്രവർത്തകരുടെ എഫ്ബി...