അടൂര്‍ : കേരളത്തിന്റെ വികസന കാഴ്ചപ്പാടുകള്‍ക്കു പുതിയ അധ്യായമായി മാറിയ ജനകീയാസൂത്രണ പദ്ധതിയിലൂടെ നമ്മുടെ നാടിന്റെ വളര്‍ച്ചയ്ക്കു പുതുചരിത്രമാണ് എഴുതി ചേര്‍ത്തതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന് കേരള മാതൃക സൃഷ്ടിച്ച ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി അടൂര്‍ നഗരസഭാതല ഉദ്ഘാടനം ഗീതം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു കാണുന്ന കേരളത്തിന്റെ വികസന ചരിത്രം ഉണ്ടാകാനുള്ള കാരണം ജനകീയാസൂത്രണത്തിലൂടെയാണ്. ജനങ്ങളുടെ കൂട്ടായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആശയങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ജനകീയാസൂത്രണ പദ്ധതി കേരള വികസനത്തില്‍ വലിയ പങ്കാണ് വഹിച്ചതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. 1996 മുതല്‍ 2020 വരെയുള്ള കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ നഗരസഭയില്‍ അധ്യക്ഷരും അംഗങ്ങളുമായിരുന്ന ഉമ്മന്‍ തോമസ്, അന്നമ്മ എബ്രഹാം, അജിതാ സുരേഷ്, ഷൈനി ജോസ്, ഷൈനി ബോബി, സിന്ധു തുളസീധര കുറുപ്പ്, സുധാ പത്മകുമാര്‍, എസ്.എച്ച്.എം ജോസഫ്, റോഷന്‍ ജേക്കബ് തുടങ്ങിയവരെ ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഭരണസമിതി അംഗങ്ങളായിരുന്ന എല്ലാവരേയും ആദരിക്കുന്നതിന്റെ ഭാഗമായി അവര്‍ക്കുള്ള മൊമന്റോ വീടുകളില്‍ എത്തിച്ചു നല്‍കും.
അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീനാ ബാബു, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണംതുണ്ടില്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധര കുറുപ്പ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അലാവുദിന്‍ കൗണ്‍സിലര്‍മാരായ എസ്.ഷാജഹാന്‍, ഡി.ശശികുമാര്‍, സൂസി ജോസഫ്,
അനു വസന്തന്‍, അപ്സര സനല്‍, രജനി രമേഷ്, രാജി ചെറിയാന്‍, ശ്രീജ ആര്‍. നായര്‍, വരിക്കോലില്‍ രമേശ് കുമാര്‍, ജി.ബിന്ദുകുമാരി, കെ. ഗോപാലന്‍, സുധാ പത്മകുമാര്‍, ലാലി സജി, ശ്രീലക്ഷമി ബിനു, എ. അനിതാ ദേവി, ശോഭാ തോമസ്, ഗോപു കരുവാറ്റ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സലീംകുമാര്‍, സൂപ്രണ്ട് ജി.വിനോദ്, നഗരസഭാ സെക്രട്ടറി ആര്‍.കെ ദീപേഷ്, സി.പി.ഐ.എം ഏരിയാകമ്മിറ്റി അംഗം കെ.ജി വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.