Saturday, April 19, 2025 7:28 pm

ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം : തദ്ദേശസ്ഥാപനങ്ങള്‍ സംഘാടക സമിതി രൂപീകരിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്റെ വികസന ചരിത്രത്തിലെ തിളക്കമുള്ള അധ്യായമായ ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ ഈ മാസം 10 ന് മുന്‍പ് അടിയന്തിരമായി യോഗം ചേര്‍ന്ന് സംഘാടക സമിതി രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനകീയാസൂത്രണ സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷം കേരളത്തിലെ എല്ലാ ജനങ്ങളുടേതുമായി മാറുന്ന രീതിയില്‍ ജനകീയവും വിപുലവും കാമ്പുറ്റതും ആയിരിക്കണമെന്നാണ് സര്‍ക്കാര്‍ കാണുന്നത്. രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 17ന് തദ്ദേശസ്ഥാപന തലത്തില്‍ സംഘടിപ്പിക്കണം. കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പരിപാടികള്‍ ജനങ്ങളിലേക്കെത്തിക്കുന്ന വിധത്തില്‍ ആസൂത്രണം ചെയ്യണം.

സംസ്ഥാന തലത്തില്‍ ഓഗസ്റ്റ് 17ന് വൈകിട്ട് 4.30ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനതല ഉദ്ഘാടനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേകം തയാറാക്കിയ വേദികളില്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കണം. സംസ്ഥാനതല ഉദ്ഘാടന പരിപാടിക്ക് മുമ്പായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അതേ ദിവസം തനത് രജതജൂബിലി ആഘോഷം സംഘടിപ്പിക്കണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ജനകീയാസൂത്രണകാലം മുതല്‍ക്കുള്ള അധ്യക്ഷന്‍മാരെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയും അവരെ ആദരിക്കുകയും ചെയ്യണം. സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തണം. സംസ്ഥാന തലത്തിലുള്ള രജതജൂബിലി ഉദ്ഘാടന പരിപാടി എല്ലാവരും വീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കണം.

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയില്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും എല്ലാ കാലവും ഓര്‍മിക്കാവുന്ന ഒരു അടയാളപ്പെടുത്തല്‍ ഉണ്ടാക്കണം. ഇപ്പോള്‍ ഒരു സെന്റ് സ്ഥലത്ത് പോലും മിയോവാക്കി വനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ അവയുടെ സാധ്യത മനസിലാക്കി കൂടുതല്‍ പ്രദേശത്ത് രജതജൂബിലി മിയോവാക്കി വനങ്ങള്‍ ഉണ്ടാക്കുന്നത് പരിഗണിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണം രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി എല്‍ഡര്‍ ക്ലബ്ബുകള്‍ രൂപീകരിക്കണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അവയിലൂടെ അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരിപോഷിപ്പിക്കണം.

ജനകീയാസൂത്രണം രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്താനുള്ള വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണം. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടി സംഘടിപ്പിക്കുകയും സ്ത്രീ ഘടക പദ്ധതികള്‍ വിപുലീകരിക്കുകയും ചെയ്യണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ ജനറല്‍ കണ്‍വീനറുമായി ജനകീയാസൂത്രണ രജതജൂബിലി ആഘോഷ സംഘാടക സമിതി രൂപീകരിച്ചു. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍ എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. ജില്ലാ പ്ലാനിംഗ് ഓഫീസര്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. തിരുവല്ല, അടൂര്‍, പന്തളം നഗരസഭാ അധ്യക്ഷന്മാര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമാണ്.

ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി കെ.കെ. ശ്രീധരന്‍, ഡിപിസി അംഗം പി.കെ. അനീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യൂ, ഡിഡിപി കെ.ആര്‍. സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കിളിമാനൂരിൽ അമ്മയുടെ ക്രൂരത ; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

0
തിരുവനന്തപുരം: കിളിമാനൂരിൽ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. കുട്ടികളെ ചട്ടുകം പഴുപ്പിച്ച്...

റാന്നിയിൽ കെ.എസ്.ആർ.ടിസി ബസും കാറും കൂട്ടിയിടിച്ച് പാസ്റ്റർ മരിച്ചു

0
റാന്നി: വിദേശത്ത് നിന്നെത്തിയ മകനെ കൂട്ടിവരുന്നതിനിടെ കെ.എസ്.ആർ.ടിസി ബസും കാറും കൂട്ടിയിടിച്ച്...

പത്തനംതിട്ട സ്വദേശിയായ പോലീസുകാരനെ കോട്ടയത്ത് നിന്ന് കാണാതായതായി പരാതി

0
കോട്ടയം: കോട്ടയത്ത് പോലീസുകാരനെ കാണാതായതായി പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ജില്ലയിലെ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ...