കോഴിക്കോട് : ജാനകിക്കാട് പീഡനം ഇരയുടെ ബന്ധു പിടിയില്‍. പെണ്‍കുട്ടിയെ രണ്ടു വര്‍ഷം മുമ്പ് പീഡിപ്പിച്ച ബന്ധുവാണ് പിടിയിലായത്. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
പെണ്‍കുട്ടിയെ പ്രണയം നടിച്ച് ജാനകികാട്ടില്‍ എത്തിച്ച ശേഷം കാമുകന്‍ സായൂജും സുഹൃത്തുക്കളും ലഹരി കലര്‍ന്ന പാനീയം നല്‍കി കൂട്ടപീഡനത്തിനിരയാക്കുകയായിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസം കൂട്ടപീഡനം ചെയ്ത സംഘത്തിലെ ഒരാള്‍ മറ്റൊരു സുഹൃത്തിനെ കൂട്ടിയെത്തി വീണ്ടും പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ ഏറ്റവും ഒടുവിലത്തെ മൊഴിയിലാണ് രണ്ട് വര്‍ഷം മുമ്പും പീഡിപ്പിക്കപ്പെട്ടെന്ന വിവരം പുറത്തായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുവും അറസ്റ്റിലായത്.