പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ കരുതലും സ്നേഹവും വിഷുദിനത്തിലും. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോയ അമ്മമാർക്കാണ് പോലീസ് സഹായവുമായി എത്തിയത്. മറ്റാരും സഹായിക്കാനില്ലാത്ത വൃദ്ധമാതാക്കൾക്ക് വിഷുക്കണിയും കൈനീട്ടവും ഭക്ഷ്യധാന്യങ്ങളും വിഷുക്കോടിയുമാണ് വീടുകളിലെത്തി പോലീസ് കൈമാറിയത്. എസ്എച്ച്ഒ ബി അയൂബ്ഖാൻ,സബ് ഇൻസ്പെക്ടർ ആർ ശ്രീകുമാർ ,എഎസ് ഐ രാജശേഖരൻ നായർ, കലേഷ്കുമാർ. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ ,ആർ പ്രശാന്ത് എന്നിവർ നേതൃത്വം നല്കി.
വയോജനങ്ങൾക്ക് വിഷുക്കണിയുമായി ജനമൈത്രി പോലീസ്
RECENT NEWS
Advertisment