ജനനായകൻ ചോർന്ന സംഭവത്തിൽ 21 പേർക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നടൻ വിജയ് നായകനായ ‘ജനനായകൻ’ ചിത്രം ഇന്റർനെറ്റിൽ ചോർന്ന വിഷയത്തിൽ തമിഴ്നാട് പോലീസ് സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. കെവിഎൻ പ്രൊഡക്ഷൻസിലെ പ്രൊഡക്ഷൻ കൺട്രോളർ ആർ. ഉദയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ചിത്രത്തിന്റെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത 21 പേരെ പരാതിയിൽ പേരെടുത്ത് പരാമർശിച്ചിട്ടുണ്ട്. സിനിമയുടെ ടൈറ്റിൽ ഇൻട്രൊഡക്ഷൻ, ക്ലൈമാക്സ് ഭാഗങ്ങൾ ഉൾപ്പെടെയുള്ളവയാണ് ചോർന്നത്. സിനിമ ചോർന്നതിൽ തങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് തള്ളി. സിനിമകൾ സുരക്ഷിതമായ കീ ഡെലിവറി മെസേജ് സംവിധാനം വഴിയാണ് കൈകാര്യം ചെയ്യുന്നതെന്നും പാസ്‌വേഡ് ഇല്ലാതെ ഇത് ആർക്കും കാണാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. മാർച്ച് 17-ന് തന്നെ സിനിമയുടെ ഡിജിറ്റൽ പാക്കേജ് അപേക്ഷകന് കൈമാറിയിരുന്നതായും അവർ അറിയിച്ചു.

ഈ ചോർച്ച സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനത്തെയും റിലീസ് തന്ത്രങ്ങളെയും ബാധിക്കുമെന്ന് നിർമ്മാതാക്കൾ ഭയപ്പെടുന്നു. ചോർന്ന ദൃശ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും കുറ്റവാളികളുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി താരങ്ങൾ പൈറസിക്കെതിരെ കർശന നിലപാടുമായി രംഗത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

നാടക വിമർശനത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്

0
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ്സ...

ഇലക്ട്രിക്കൽ ലൈസൻസ് ഇല്ലാത്തവർ ജോലി ചെയ്യുന്നത് തടയാന്‍ നിയമം വേണം : ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ്...

0
പത്തനംതിട്ട : നിർമ്മാണ മേഖലയിൽ ഇലക്ട്രിക്കൽ ലൈസൻസ് ഇല്ലാത്തവർ ജോലി ചെയ്യുന്നത്...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...