പത്തനംതിട്ട : കോഴഞ്ചേരി ഈസ്റ്റ് ജനതാ സ്പോര്‍ട്സ് ക്ലബ്ബ് & പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കിടങ്ങാലില്‍ മത്തായിക്കുട്ടി മെമ്മോറിയല്‍ 25-ാമത് ജനത അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് 2020 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ കോഴഞ്ചേരി ഈസ്റ്റിലുള്ള മൗണ്ട് സീയോന്‍ നഗറില്‍ വച്ച് പ്രത്യേകം തയ്യാര്‍ ചെയ്യുന്ന ഫ്ളഡ് ലൈറ്റ് ജനതാ മിനിസ്റ്റേഡിയത്തില്‍ വെച്ച് നടത്തും.
ടൂര്‍ണമെന്‍റില്‍ കേരളത്തിലെ പ്രമുഖ പുരുഷ – വനിത ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിന് ജെറി മാത്യു സാം ചെയര്‍മാനായും, ബാബു വടക്കേല്‍, മിനി ശ്യാംമോഹന്‍ എന്നിവര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍മാരായും, സിറിള്‍ സി മാത്യു ജനറല്‍ കണ്‍വീനറായും, അനൂപ് ജോര്‍ജ്ജ് ഫിനാന്‍സ് കണ്‍വീനറായും, ജോബി മാത്യു വര്‍ഗീസ് പബ്ലിസിറ്റി കണ്‍വീനറായും 61 പേര്‍ അടങ്ങുന്ന വിപുലമായ ടൂര്‍ണമെന്‍റ് കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.
വിജയികള്‍ക്ക് കല്ലുങ്കത്തറ പി.എം.മാത്യു, മുന്‍ ഇന്ത്യന്‍ താരം കുന്നില്‍ ഇടുക്കുള, പൊയ്യാനില്‍ ജി.ഉമ്മന്‍, എടത്തിന്റെ കിഴക്കേല്‍ ബോബി എന്നീ മെമ്മോറിയല്‍ ട്രോഫികള്‍ നല്‍കുന്നതാണ്.