സിപിഎം എംഎൽഎ ഹെലികോപ്റ്റർ ജീവനക്കാരനെ കയ്യേറ്റം ചെയ്തു ; പാർട്ടിയിൽ ചർച്ചയായി പുതിയ വിവാദം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിപിഎമ്മിനുള്ളിൽ ചർച്ചയായി ഹെലികോപ്റ്റർ കയ്യേറ്റ വിവാദം ആളിപടരുന്നു. സിപിഎമ്മിലെ യുവ എംഎൽഎ ഹെലികോപ്റ്റർ ജീവനക്കാരനെ കയ്യേറ്റം ചെയ്തെന്ന ആക്ഷേപമാണു പാർട്ടിക്കുള്ളിൽ ചർച്ചയാവുന്നത്. സർക്കാരിനു വേണ്ടി ഹെലികോപ്റ്റർ സേവനം നൽകാൻ കരാർ നേടിയതിനാൽ ഹെലികോപ്റ്റർ കമ്പനി ഇക്കാര്യം റിപ്പോർട്ട് ചെയ്തില്ല. ഓണത്തോടനുബന്ധിച്ച് എംഎൽഎ മണ്ഡലത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയുടെ ഭാഗമായി ഹെലികോപ്റ്റർ യാത്രയും സംഘടിപ്പിച്ചിരുന്നു. കമ്പനിയുടെ കൊച്ചിയിലെ ഓഫിസ് വഴിയെത്തിച്ച ഹെലികോപ്റ്ററാണ് ഉപയോഗിച്ചത്. കോപ്റ്ററിൽ ആദ്യയാത്രയ്ക്ക് എംഎൽഎ കുടുംബസമേതം കയറി. ലാൻഡ് ചെയ്യുന്നതിനിടെ എംഎൽഎയുടെ കുടുംബാംഗം കോപ്റ്ററിന്റെ സുരക്ഷ അപകടത്തിലാക്കുംവിധം പെരുമാറിയെന്നാണ് ആക്ഷേപം.

കോപ്റ്റർ ലാൻഡ് ചെയ്തപ്പോൾ ഗ്രൗണ്ട് ഹാൻഡിലിങ് സ്റ്റാഫ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ എംഎൽഎ ക്ഷുഭിതനാവുകയും കയ്യേറ്റത്തിനു മുതിരുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പൈലറ്റ് മൊബൈൽ ഫോണിൽ പകർത്തി. എംഎൽഎ പരാതിപ്പെട്ടതിന്റെ പേരിൽ ഈ ദൃശ്യം പിന്നീട് മായ്ച്ചു കളയിച്ചെന്നും ഗ്രൗണ്ട് ഹാൻഡിലിങ് സ്റ്റാഫിനെ കമ്പനി പിരിച്ചുവിട്ടെന്നുമാണു വിവരം. താൽകാലിക ജീവനക്കാരനായ തൃശൂർ സ്വദേശിക്കാണു ജോലി നഷ്ടമായത്. സംഭവം പാർട്ടിക്കുള്ളിൽ വിവാദമായെങ്കിലും സർക്കാരിനു വേണ്ടി സേവനം നടത്താനുള്ള കരാർ ലഭിച്ചതിനാൽ കമ്പനി ഇക്കാര്യം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. മാധ്യമങ്ങൾ വിവരമറിഞ്ഞ് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണു കമ്പനി അധികൃതർ പ്രതികരിച്ചത്.

ഹെലികോപ്റ്ററിലെയും വിമാനത്തിലെയുമെല്ലാം സുരക്ഷ അപകടത്തിലാക്കുന്നതു ഗുരുതരമായ കുറ്റകൃത്യമാണ്. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനാണ് ഏതാനും മാസം മുൻപു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തത്. വിമാനത്തിൽ യൂത്ത് കോൺഗ്രസുകാരെ തള്ളിവീഴ്ത്തിയതിന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ കമ്പനി മൂന്നാഴ്ചത്തേക്കു യാത്രയിൽ നിന്നു വിലക്കുകയും ചെയ്തിരുന്നു. സുരക്ഷാ വീഴ്ചയോ, ജീവനക്കാർക്കെതിരെയുള്ള കയ്യേറ്റമോ ഉണ്ടായിട്ടു കമ്പനി റിപ്പോർട്ട് ചെയ്യാതിരിക്കുന്നതു ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ കമ്പനിയുടെ ഭാഗത്തുനിന്നുള്ള കുറ്റമായി കണക്കാക്കുകയും ചെയ്യും. പാർട്ടിയിലെ ഈ യുവ എംഎൽഎക്കെതിരെ സ്വന്തം പേഴ്സനൽ സ്റ്റാഫിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം നേരത്തേയുണ്ട്. ക്ഷേത്രദർശനം നടത്തിയും വിവാദത്തിൽ പെട്ടിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...