ഇന്ത്യയിലുണ്ടാകുന്ന മാറ്റങ്ങളുടെ വേഗതയെ ജപ്പാൻ അഭിനന്ദിക്കുന്നു ; എസ് ജയശങ്കർ

For full experience, Download our mobile application:
Get it on Google Play

ടോക്കിയോ : ഇന്ത്യയുടെ വികസന മുന്നേറ്റത്തെയും, രാജ്യത്തുണ്ടായ മാറ്റത്തിന്റെ വേഗതയേയും ജപ്പാൻ അഭിനന്ദിക്കുന്നുവെന്നത് ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ത്രിദിന സന്ദർശനത്തിനായി ജപ്പാനിലെത്തിയ അദ്ദേഹം ടോക്കിയോയിലെ ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ….
” ഇന്ത്യയിലുണ്ടാകുന്ന വികസനത്തേയും മാറ്റങ്ങളുടെ വേഗതയേയും ജപ്പാൻ അഭിനന്ദിക്കുന്നുവെന്നത് നിസാരമായ ഒന്നല്ല. ഇത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്നാണ് ഞാൻ കരുതുന്നത്. പ്രതിദിനം 28 കിലോമീറ്റർ ഹൈവേ നിർമ്മിക്കുന്ന ഒരു രാജ്യമാണ് ജപ്പാൻ. ഇവിടെ എല്ലാ വർഷവും 8 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കപ്പെടുന്നു. എല്ലാവർഷവും രണ്ട് പുതിയ ഇടങ്ങളിൽ മെട്രോകൾ സ്ഥാപിക്കുന്നു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് അതിവേഗത്തിൽ പുതിയ കോളേജുകൾ നിർമ്മിക്കുന്നു. ഇത്തരത്തിൽ അതിവേഗമാണ് അവർ മുന്നേറുന്നത്.

ഇന്ത്യയും ഇന്ന് വളർച്ചയുടെ പാതയിലാണ്. ഇന്ത്യയുടെ ഈ മാറ്റങ്ങളാണ് ഞങ്ങളെ വിശ്വസനീയമായ പങ്കാളിയായി മറ്റുള്ളവർ കാണാൻ കാരണം. രാജ്യത്തെ വികസന മേഖലയിലെ ഓരോ ഘടകങ്ങളേയും ഇത് സ്വാധീനിക്കുന്നുണ്ട്. അറേബ്യൻ ഉപദ്വീപിലൂടെയുള്ള ഇന്ത്യ മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയും ഈസ്റ്റ് ട്രൈലാറ്ററൽ ഹൈവേയും ഉൾപ്പെടെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഏഷ്യയിലൂടെ അറ്റ്‌ലാന്റിക്കിനെ പസഫിക്കിലേക്ക് ബന്ധിപ്പിക്കാനാകും” എന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...