ജപ്പാൻ: കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്നായ സ്റ്റാറ്റിന്‍ കണ്ടുപിടിച്ച ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര എന്‍ഡോ (90) അന്തരിച്ചു. ജൂണ്‍ അഞ്ചിനായിരുന്നു മരണം. ആയിരക്കണക്കിന് സൂക്ഷ്മജീവികളിലെ പരീക്ഷണത്തിനുശേഷം 1973-ലാണ് ഫംഗസായ പെനിസിലിയത്തില്‍നിന്ന് അദ്ദേഹം മെവാസ്റ്റാറ്റിന്‍ വേര്‍തിരിച്ചത്. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ നീക്കംചെയ്യുന്നതില്‍ സ്റ്റാറ്റിന്‍ നിര്‍ണായകമായി. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള ചികിത്സയില്‍ ഇന്നും ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണിത്. നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച കണ്ടുപിടിത്തമായിരുന്നെങ്കിലും അദ്ദേഹത്തിന് അത് ലഭിച്ചില്ല. എന്നാല്‍, 2008-ല്‍ യുഎസ് നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ലാസ്‌കര്‍ അവാര്‍ഡ് അകിര എന്‍ഡോയ്ക്ക് സമ്മാനിച്ചു. ശാസ്ത്ര, സാങ്കേതിക രംഗത്തെ മികവിന് നല്‍കുന്ന ജപ്പാന്‍ പ്രൈസ് നല്‍കി 2006-ല്‍ രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























