റെയില്‍വെ സ്റ്റേഷനില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ പ്രസവിച്ച നിലയില്‍ കണ്ടെത്തി ; കുഞ്ഞിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : റെയില്‍വെ സ്റ്റേഷനില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ പ്രസവിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന് ദാരുണാന്ത്യം. മുപ്പതുകാരിയായ ജാനുവതിയാണ് പ്രസവിച്ചത്. തിരുനെല്‍വേലിയില്‍നിന്ന് പാലരുവി എക്‌സ്പ്രസ് ട്രെയിന്‍ വന്ന് പോയ ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് സ്ത്രീയെയും കുഞ്ഞിനെയും ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കണ്ടെത്തിയത്.

വളരെ ക്ഷീണിതയായ നിലയില്‍ പ്ലാറ്റ്‌ഫോമില്‍ ഇരിക്കുന്ന യുവതിയെ കണ്ട ശുചീകരണ തൊഴിലാളി സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചു. കുഞ്ഞിനെ പഴയ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പ്രസവിച്ച്‌ കുറച്ച്‌ നേരം കഴിഞ്ഞിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചതുപ്രകാരം സ്റ്റേഷനിലുള്ള എന്‍.എസ് സഹകരണ ആശുപത്രിയുടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലെ നഴ്‌സ് വിഷ്ണു എസ്.ഗോപന്‍ ഉടനെയെത്തി.

അനക്കമില്ലാതെ കണ്ട കുഞ്ഞിന് വിഷ്ണു പ്രാഥമിക ശുശ്രൂഷ നല്‍കി. കേരള പൊലീസിന്റെയും റെയില്‍വെ പൊലീസിന്റെയും സഹായത്തോടെ ഉടന്‍ ആംബുലന്‍സില്‍ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. യുവതി വിക്ടോറിയ ആശുപത്രിയില്‍ ചികിത്സിയിലാണ്. ആരോഗ്യനില തൃപ്തികരമാണ്. യുവതി പാലരുവി എക്‌സ്പ്രസിലെത്തിയതാകാമെന്നാണ് കരുതുന്നത്. പ്ലാറ്റ്‌ഫോമില്‍ പെട്ടെന്ന് ശ്രദ്ധിക്കാത്ത തരത്തില്‍ കുറച്ചുമാറിയാണ് യുവതിയുണ്ടായിരുന്നത്. അതിനാല്‍ യാത്രക്കാരുടെ ശ്രദ്ധയിലും പെട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...