തൃശൂര്‍ : സുഗന്ധം പരത്തുന്ന പൂക്കളില്‍ രാജ്ഞിയാണ് മുല്ലപ്പൂവ്. പുരാതനകാലം മുന്‍പുതന്നെ മനുഷ്യജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതാണ് മുല്ലപ്പൂക്കള്‍. പൂക്കള്‍ക്കുവേണ്ടി മുല്ല വളരെയധികം കൃഷിചെയ്യപ്പെടുന്നു. ഉദ്യാനസസ്യമായും, വീട്ടുമുറ്റങ്ങളിലും ഇവ വളര്‍ത്തുന്നു.മുല്ലപ്പൂവിൽ നിന്നും വേര്‍തിരിച്ചെടുക്കുന്ന സത്ത് പെര്‍ഫ്യൂം നിര്‍മ്മാണത്തിനുപയോഗിക്കുന്നു. കുറച്ച് സത്തുണ്ടാക്കാൻ വളരെയധികം പൂക്കള്‍ ആവശ്യമായതിനാല്‍ ഇത് വളരെ വിലപിടിപ്പുള്ളതാണ്.ഇങ്ങനെ ഗുണങ്ങള്‍ ഏറെയാണ് മുല്ലപ്പൂവിന്. വിവിധ തരാം മുല്ലയെ പരിചയപ്പെടാം. കുടാതെ ഇവയെ എങ്ങെനെ വളര്‍ത്താം എന്നും നോക്കാം…
മുല്ലയുടെ തരങ്ങള്‍
1. കുറ്റിമുല്ല :
കുറ്റിമുല്ലയാണ് കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ അനുയോജ്യം. ജാസ്മിനം സാംബക് എന്നാണിതിന്‍റെ ശാസ്ത്രീയനാമം. ഇത് അറേബ്യന്‍ മുല്ല, ടസ്കന്‍ മുല്ല എന്നും അറിയപ്പെടുന്നു. വര്‍ഷം മുഴുവനും പൂവ് തരുന്ന ഇനമാണിത്. ഗുണ്ടുമല്ലി, മോട്ടിയ, വിരൂപാക്ഷി, മദനബാണം, രാമബാണം എന്നിവയാണ് ഇതിന്‍റെ ഇനങ്ങള്‍
2. കോയമ്പത്തൂര്‍ മുല്ല :
തമിഴ്നാട്ടില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന അത്ര മണമില്ലാത്ത തരം മുല്ലയാണിത്. സി.ഒ.1, സി.ഒ.2 ഇനങ്ങളും ലോങ് പോയന്‍റ്, ലോങ്റൗണ്ട്, ഷോര്‍ട്ട് പോയന്‍റ് , ഷോര്‍ട്ട് റൗണ്ട് എന്നിങ്ങനെയാണ് ഇതിന്‍റെ ഇനങ്ങള്‍. ജാസ്മിനം ഒറിക്കുലേറ്റം എന്നാണിതിന്‍റെശാസ്ത്രനാമം.
കൃഷിരീതി :
മുല്ല നന്നായി മൊട്ടിട്ട് പൂക്കാന്‍ നല്ല സൂര്യപ്രകാശം ആവശ്യമാണ്. തണലില്‍ വളരുന്നവ നന്നായി പടര്‍ന്നാലും മൊട്ടുകള്‍ തീരേ കുറവായിരിക്കും. നല്ല നീര്‍വാര്‍ച്ചയുള്ളതും പശിമരാശിയില്‍പെട്ടതുമായ മണ്ണാണ് മുല്ലകൃഷിക്ക് അനുയോജ്യം. മുരട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. എന്നാല്‍ കളിമണ്ണ് നന്നായി കലര്‍ന്ന മണ്ണില്‍ പൂക്കള്‍ കുറയും. തൈകള്‍ വേരുപിടിപ്പിച്ച് മാറ്റിനടുന്നതിന് മുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്‍റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം. അമ്ളഗുണം കൂടുതലുള്ള മണ്ണാണെങ്കില്‍ ആവശ്യത്തിന് ഡോളമൈറ്റൊ കുമ്മായമോ ചേര്‍ത്തുകൊടുക്കാം.
40 സെമീ നീളം, വീതി, ആഴം എന്നിങ്ങനെയുള്ള കുഴികളാണ് എടുക്കേണ്ടത്. കുറ്റിമുല്ലയ്ക്ക് ഒന്നര മീറ്ററും മറ്റുള്ളവയ്ക്ക് ഒന്നേമുക്കാല്‍ മീറ്ററും അകലം ചെടികള്‍ തമ്മില്‍ നല്‍കാം. വേരുപിടിച്ച കമ്പുകള്‍ ജൂണ്‍-, ഓഗസ്റ്റ് മാസങ്ങളിലായി നടാം. നന്നായി നന കിട്ടുകയാണെങ്കില്‍ മറ്റുമാസങ്ങളിലും നടാവുന്നതാണ്. ചെടിയുടെ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ പുലര്‍കാലങ്ങളില്‍ അന്തരീക്ഷത്തില്‍ തണുപ്പും പകല്‍കാലങ്ങളില്‍ ചൂടും അത്യാവശ്യമാണ്. കൃഷിയിടത്തില്‍ വെള്ളം കെട്ടിനില്‍ക്കരുത്. നട്ട് ഒരു മാസമായാല്‍ ഇടയിളക്കി കളകള്‍ പിഴുതു മാറ്റണം. പറച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം.
അഞ്ച്- ആറ് ഇലകള്‍ വന്നുകഴിഞ്ഞാല്‍ രണ്ടാഴ്ച ഇടവിട്ട് നനയ്ക്കുന്നത് വിളവിനെ വര്‍ധിപ്പിക്കും. ശിഖരം പൊട്ടുമ്പോഴും പൂവിടുമ്പോഴും നനയ്ക്കല്‍ നിര്‍ബന്ധമാണ്. പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം. ചെടി തഴച്ചുവളരാന്‍ യൂറിയയും നല്‍കാറുണ്ട്. ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടി മൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ഒന്നരാടന്‍ നനയ്ക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.
തൈ തയ്യാറാക്കാം :
കമ്പ് മുറിച്ചു നട്ടും പതിവെച്ചുമാണ് സാധാരണ തൈകള്‍ തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പം ചെയ്യാവുന്നതാണ് കമ്പ് മുറിച്ചുനടുന്ന രീതി. മഴക്കാലത്താണ് ഇങ്ങനെ കമ്പുകള്‍ക്ക് വേരു പിടിപ്പിക്കുന്നത്. കമ്പ് മുറിച്ചുനടുമ്പോള്‍ എളുപ്പം വേരുപിടിക്കാന്‍ സഹായിക്കുന്ന ഇന്‍ഡോള്‍ ബ്യൂട്ടറിക് ആസിഡോ, നാഫ്തലിന്‍ അസറ്റിക് ആസിഡോ 5000 പി.പി.എം എന്നതോതില്‍ കലക്കിയ ലായനിയില്‍ മുക്കിവെച്ചതിന് ശേഷം നട്ടാല്‍ വേഗം വേരു പിടിക്കും. മഴ ലഭിക്കുന്ന മാസങ്ങളിലാണ് പതിവെയ്ക്കാവുന്നത്. ഒരുവര്‍ഷത്തില്‍ താഴെ പ്രായമുള്ള പാര്‍ശ്വശാഖകള്‍ മണ്ണിലേക്ക് വളച്ചുവെച്ച് മണ്ണിട്ടുമുടി വേരുപിടിപ്പിച്ച് വെട്ടിയെടുക്കാം.
ചാക്കിലും ചട്ടിയിലും :
മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യഅളവില്‍ ചേര്‍ത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി അത് ചട്ടിയിലോ ചാക്കിലോ നിറച്ചതിനുശേഷം ഓരോ ചട്ടിയിലും നൂറുഗ്രാം കുമ്മായം, അന്‍പത്ഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്നിവ നിറച്ചതിന് ശേഷം ഒരു മുന്നുദിവസം നനച്ചിട്ട് അതില്‍ വേരുപിടിപ്പിച്ച തൈകള്‍ നട്ട് പരിപാലിക്കാം. രണ്ടുവര്‍ഷത്തിനുശേഷം പോട്ടിങ് മിശ്രിതം മാറ്റി ചെടികള്‍ അതിലേക്ക് നട്ടാല്‍ പൂക്കള്‍ കൂടും.
കൊമ്പുകോതണം :
കുറ്റിമുല്ലയുടെ കൊമ്പുകോതല്‍ പ്രധാനമാണ്. നവംബര്‍-, ഡിസംബര്‍ മാസങ്ങളിലാണ് കൊമ്പു കോതേണ്ടത്. വളര്‍ച്ച ഇല്ലാത്തതും ഉണക്കം കാണിക്കുന്നതും രോഗം ബാധിച്ചതുമായ കൊമ്പുകളാണ് വെട്ടിമാറ്റേണ്ടത്. മുറിപ്പാടില്‍ അല്പം ബോര്‍ഡോ മിശ്രിതം പുരട്ടുന്നത് നല്ലതാണ്.
രോഗവും കീടവും :
ശലഭപ്പുഴു, ഈച്ചപ്പുഴു, ഗ്യാലറിപ്പുഴു, വെള്ളീച്ച, ഇലചുരുട്ടിപുഴു, ഇലതീനിപ്പുഴു, തണ്ടുതുരപ്പന്‍ പുഴു, ശല്‍ക്കകീടങ്ങള്‍ എന്നിവയാണ് മുല്ലയെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍. വേരുചീയല്‍ രോഗം, കടചീയല്‍രോഗം, പുപ്പല്‍ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് പ്രധാനരോഗങ്ങള്‍.
ഇലപ്പുള്ളിരോഗം :
ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞ പോലെയുള്ള പാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം. പിന്നിട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്‍റെ പ്രതിരോധമാര്‍ഗങ്ങള്‍. കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കും വേപ്പധിഷ്ഠിത കീടനാശിനിയാണ് സാധാരണ ഉപയോഗിക്കാവുന്നത്. ആക്രമണം രൂക്ഷമാവുമ്പോള്‍ ഹാനികരമല്ലാത്ത കീടനാശിനികളും ഉപയോഗിക്കാം.
വിളവെടുക്കാം :
നട്ട് ആറുമാസത്തിനകം തന്നെ വിളവെടുക്കാവുന്നതാണ്. മൊട്ടുകളാണ് പറിച്ചെടുക്കേണ്ടത്. നല്ലവണ്ണം വികസിച്ച മൊട്ടുകളേ പറിച്ചെടുക്കാവൂ. ചെടിനട്ട് ആദ്യം ഉണ്ടാവുന്ന മൊട്ടുകള്‍ കൃഷിക്കാര്‍ നുള്ളി നശിപ്പിക്കും. ഇത് ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും പിന്നീട് കൂടുതല്‍ മൊട്ടുകളുണ്ടാവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നന്നായിവിളയുന്ന ചെടിയില്‍നിന്ന് ഒരു ഹെക്ടറില്‍ നാലുമുതല്‍ ആറു ടണ്‍വരെ പൂക്കള്‍ ലഭിക്കും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – sales@eastindiabroadcasting.com
——————————————————————————————–