ദുബായ്: പുതുവര്‍ഷത്തില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ഐസിസി റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് പുതുവര്‍ഷാരംഭദിനത്തില്‍ ബുംറ സ്വന്തം പേരില്‍ എഴുതിയത്. 907 റേറ്റിങ് പോയിന്റാണ് ബുംറ നേടിയത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് ബുംറയുടെ പോയിന്റ് ഉയര്‍ത്തിയത്. നാലു മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റ് നേടിയ ബുംറ പരമ്പരയിലെ മികച്ച ബൗളറാണ്. 904 പോയിന്റ് കരസ്ഥമാക്കിയ രവിചന്ദ്രന്‍ അശ്വിനെയാണ് 907 റേറ്റിങ് പോയിന്റ് നേടി ബുംറ മറികടന്നത്. റേറ്റിങ് പോയിന്റുകളുടെ റെക്കോഡില്‍ ഇംഗ്ലണ്ട് താരം ഡെറക് അണ്ടര്‍വുഡിനൊപ്പം 17-ാം സ്ഥാനത്താണ് ബുംറ. ബൗളിങില്‍ രണ്ടാമത് ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹെയ്‌സല്‍ വുഡ് ആണ്. ഓസിസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് ബൗളിങില്‍ സ്ഥാനം മെച്ചപ്പെടുത്തി. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കമ്മിന്‍സ്. ഓള്‍ റൗണ്ടര്‍മാരില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും കമ്മിന്‍സിന് കഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ താരം ജാന്‍സന്‍ റേറ്റിങില്‍ 800 പോയിന്റ് നേടി. ഇതാദ്യമായണ് ജാന്‍സണ്‍ റേറ്റിങ് പോയിന്റ് 800ലെത്തുന്നത്. ആദ്യപത്തില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുമുണ്ട്. ബാറ്റിങില്‍ 895 റേറ്റിങ് പോയിന്റുമായി ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാമത് ഹാരി ബ്രൂക്കും മൂന്നാമ്ത് കെയ്ന്‍ വില്യംസനുമാണ്. ടീമുകളില്‍ സൗത്ത് ആഫ്രിക്കയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയും മൂന്നാമത് ഇന്ത്യയുമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1