ആലുവ: പെരിങ്ങോട്ടുകര ദേവസ്ഥാനം ശതദിന നൃത്തോത്സവത്തിൽ ‘ജടായുവധാങ്കം’ കൂടിയാട്ടം അവതരിപ്പിച്ചു. എഡി 10-11 നൂറ്റാണ്ടിൽ കവിശക്തി ഭദ്രനാൽ രചിക്കപ്പെട്ട ആശ്ചര്യ ചൂഡാമണി സംസ്കൃത നാടകത്തിലെ നാലാമത് അങ്കമായ സീതാദേവിയെ അപഹരിച്ച് ദൂതനോടൊത്ത് പോകവേ തടുത്ത ജടായുവിൻ്റെ ചിറകുകളെതൻ്റെ ചന്ദ്രഹാസവാളിനാൽ ഛേദിക്കുന്ന കഥാം ഉൾക്കൊണ്ട ‘ജടായു വധാങ്കം’, കേരളത്തിൻ്റെ തനത് കൂടിയാട്ട രീതിയിൽ ചെറുതുരുത്തി നാട്യശ്രീ രംഗകലാ അക്കാദമി, നായക കഥാപാത്രമായ ജടായു വായിചമഞ്ഞ കലാമണ്ഡലം പ്രസന്ന യുടെ നേതൃത്വത്തിൽ അവതരിപ്പിച്ചത്. രാവണനായി കലാമണ്ഡലം കൃഷ്ണകുമാറും , സീതയായി കലാമണ്ഡലം സജിതയും, ദൂതനായി കലാമണ്ഡലം മഞ്ജുനാഥും അവതരിപ്പിച്ചു.
മിഴാവ് ഒച്ചപ്പെടുത്തിയ കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ കലാമണ്ഡലം ജിഷ്ണു എന്നിവരും ഇടയ്ക്കയിൽ കലാമണ്ഡലം ഋഷിയും കുഴിത്താളത്തിൽ കലാമണ്ഡലം ഹരിതയും പക്കം വായിച്ചു. തുടർന്ന് ദേവിക തിരൂർ അവതരിപ്പിച്ച കേരളനടനവും, സിംഹേന്ദ്രമധ്യമരാഗത്തിലുള്ള ‘മായേ മനമിരങ്കി വാ’ എന്ന പൂർണ്ണ പ്രകാശർ കൃതി ഭരത നാട്യത്തിൽകലാപീഠം ആർദ്ര ജയൻ അവതരിപ്പിച്ചു. തുടർന്ന് ഗുരു കലാമണ്ഡലം കല്യാണി ക്കുട്ടിയമ്മ യുടെ സീനിയർ ശിഷ്യയായ ധരണി ശ്യാമളസുരേന്ദ്രൻ്റെ ശിഷ്യയും നിയമജ്ഞ യുമായ പൂജ സുനിൽ അവതരിപ്പിച്ച കേരളത്തനിമയുണർത്തുന്ന പുറനീര്, സൗരാഷ്ട്രം ആനന്ദഭൈരവി ഭാഗേ ശ്രീ തുടങിയ രാഗകൃതികളെക്കൊണ്ടുള്ള മോഹിനിയാട്ടവും ശ്രദ്ധേയമായി. ഗുരു ധരണി ശ്യാമള സുരേന്ദ്രനും കലാകാരന്മാർക്കും ദേവസ്ഥാനാധിപതി ഡോ. ഉണ്ണി സ്വാമികൾ പൊന്നാടയും, പ്രശസ്തിപത്രവും ശിൽപവും നൽകി ആദരിച്ചു.