ഒഡീഷ : കഴുത്തിൽ ജാവലിൻ തുളച്ചുകയറി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്ക്. ഒഡീഷയിലെ ബലംഗീർ ജില്ലയിലാണ് സംഭവം. സ്‌കൂൾ കായിക മേളയിലെ മത്സരത്തിനിടെയാണ് അപകടം ഉണ്ടാകുന്നത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അഗൽപൂർ ബോയ്സ് പഞ്ചായത്ത് ഹൈസ്‌കൂൾ വിദ്യാർത്ഥിയ്ക്കാണ് പരിക്കേറ്റത്. പരിശീലനത്തിനിടെ ഒരു വിദ്യാർത്ഥി എറിഞ്ഞ ജാവലിൻ സമീപത്ത് നിന്ന വിദ്യാർത്ഥി സദാനന്ദ് മെഹറിന്‍റെ കഴുത്തിൽ കുത്തിക്കയറുകയായിരുന്നു.
കുട്ടിയെ ബലംഗീറിലെ ഭീമാ ഭോയ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ കഴുത്തിൽ നിന്നും ജാവലിൻ സുരക്ഷിതമായി പുറത്തെടുത്തു. കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സ്‌കൂളിൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചിരുന്നുവെന്നും ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) ചഞ്ചൽ റാണ പറഞ്ഞു. വിദ്യാർഥിയുടെ കുടുംബത്തിന് 30,000 രൂപ അടിയന്തര സഹായം നൽകാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. അതേസമയം അപകടത്തെ തുടർന്ന് സ്‌കൂളിലെ കായികമത്സരം മാറ്റിവെച്ചു. പരിക്കേറ്റ വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട ചികിത്സ നൽകണമെന്നും അതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്നും സംസ്ഥാന മുഖ്യമന്ത്രി നവീൻ പട്‌നായിക്കും നിർദ്ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]