എയിംസ് ഹാക്കിംഗ് : ഇന്റർപോളിൽ നിന്നും വിവരം തേടണം, സിബിഐയ്ക്ക് ഡൽഹി പോലീസിന്‍റെ കത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹി എയിംസിലെ സെർവർ ഹാക്കിംഗിൽ ചൈനീസ് ഹാക്കർമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എയിംസിന്‍റെ 100 സെർവറുകളിൽ അഞ്ചെണ്ണം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അഞ്ച് സെർവറുകളിലേയും ഡാറ്റകൾ വീണ്ടെടുത്തിട്ടുണ്ട്. അന്വേഷണത്തിൽ ഹാക്കർമാർ ചൈനയിലെ ഹോങ്കോങ്ങിലെ ഹെനാനിൽ നിന്നുള്ളവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.  ഇന്റർപോൾ വഴി ചൈനയിൽ നിന്നുള്ള ഹാക്കർമാരെക്കുറിച്ചുള്ള വിവരങ്ങൾ തേടി ഡൽഹി പോലീസ് സിബിഐക്ക് കത്തെഴുതിയിട്ടുണ്ട്. സൈബർ അറ്റാക്ക് നടത്തിയ ഇമെയിലിന്‍റെ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്‍റെ ശ്രമം. ഇന്ത്യയിലെ ഇന്റർപോളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അന്വേണ ഏജൻസി സിബിഐ ആണ്. അതിനാലാണ് ഡൽഹി പോലീസ് സിബിഐയ്ക്ക് കത്ത് നൽകിയത്.

ഹെനാനിലെ ഹാക്കർമാരുടെ ഇമെയിൽ വിലാസങ്ങളും ഐപി അഡ്രസ്സും ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്റർപോളിൽ നിന്നും ശേഖരിക്കണം എന്ന് ആവശ്യപ്പെട്ടാണ് സിബിഐയ്ക്ക് കത്തയിച്ചിരിക്കുന്നത്. ഇതോടൊപ്പം ഈ ഐപി വിലാസങ്ങൾ ആർക്കാണ് നൽകിയതെന്നും ഇത് ഏതെങ്കിലും കമ്പനിയാണോ സ്വകാര്യ വ്യക്തിയാണോ ഉപയോഗിക്കുന്നത് എന്നും ചോദിച്ചിരുന്നു. ചൈനയിൽ ഇന്റർനെറ്റ് നൽകുന്ന കമ്പനിയിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. നവംബർ 23ന് ആയിരുന്നു ഹാക്കിങ് നടന്നത്. ഹാക്കിങ്ങിനെ തുടർന്ന് ഒരാഴച്ചയോളം എയിംസിലെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. സൈബർ വീഴ്ച റിപ്പോർട്ട് ചെയ്തിന് പിന്നാലെ രണ്ട് സൈബർ സുരക്ഷാ ഉദ്യോഗസ്ഥരെ എയിംസ് സസ്പെന്റ് ചെയ്തിരുന്നു. അപ്പോയ്‌മെന്റ്, ബില്ലിങ്, റിപ്പോർട്ട് സിസ്റ്റങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...