തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് കേരള ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുമെന്ന് തിരുവല്ല എം.എല്‍.എ അഡ്വ.വര്‍ഗീസ് മാമ്മന്‍ അറിയിച്ചു. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യാതിഥിയായിരിക്കും. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. മല്ലപ്പള്ളി ടൗണിൽ എം.എൽ.എ ഓഫീസ് ആരംഭിക്കണമെന്നുള്ളത് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ജനങ്ങൾ ഉന്നയിച്ച ഒരു പ്രധാന ആവശ്യമാണ്.
പഴയ കല്ലൂപ്പാറ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായിരുന്ന മല്ലപ്പള്ളിയും സമീപ പഞ്ചായത്തുകളും അവഗണിക്കപ്പെട്ടുവെന്നുള്ള ഒരു ധാരണ നിലനിൽക്കുമ്പോഴാണ് മല്ലപ്പള്ളിയെയും തിരുവല്ലയെയും ഒരുപോലെ ചേർത്ത് പിടിച്ചുകൊണ്ട് പഴയ കല്ലൂപ്പാറ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ മല്ലപ്പള്ളി ടൗണിൽ തന്നെ എം.എൽ.എ ഓഫീസ് ആരംഭിക്കുന്നതിന് തീരുമാനിച്ചത് എന്നും എം.എല്‍.എ വര്‍ഗീസ് മാമ്മന്‍ അറിയിച്ചു.






























