തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം. നാളെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തും. ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും വിജയ് നിലപാട് അറിയിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ടിവികെ സർക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്ന പാർട്ടിയാണ് സിപിഎം. തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി ഇടത് പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗമെന്ന വിവരം പുറത്ത് വന്നിരുന്നു. പ്രതിമാസ ക്രമസമാധാന അവലോകന യോഗത്തിലാണ് നിർദേശം നൽകിയിരുന്നതെന്നാണ് വിവരം.

ജൂലൈ 28നായിരുന്നു യോഗം. പ്രതിഷേധങ്ങളിലും സമരത്തിലും പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കണമെന്നായിരുന്നു യോഗ തീരുമാനം. വിദ്യാർത്ഥികളെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിരുന്നു. വിവാദമായതോടെ കോളേജുകളിൽ സിജെപി ഇടത് പ്രതിഷേധം വിലക്കിക്കൊണ്ടുള്ള ഉത്തരവ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...