പത്തനംതിട്ട: ഇന്ത്യാ മഹാരാജ്യത്തെ ആധുനിക ലോകത്തിന് ചേരുംവിധം പാകപ്പെടുത്തിയെടുക്കുവാന്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സംഭാവനകള്‍ ചരിത്രമാണെന്ന് ആന്‍റോ ആന്‍റണി എം.പി പ്രസ്താവിച്ചു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും സാമൂഹിക പരിവര്‍ത്തനത്തിനും സാമ്പത്തിക-വ്യാവസായിക പുരോഗതിക്ക് ഉതകുന്ന നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്ത് ഐക്യവും സാമൂഹിക മൈത്രിയും ഊട്ടിയുറപ്പിച്ചും ലോകത്തിന് മുന്നില്‍ തലയെടുപ്പോടെ രാജ്യത്തെ നിലനിര്‍ത്തിയ നെഹ്റുവിയന്‍ നയങ്ങള്‍ പിന്‍തുടരേണ്ടത് അനിവാര്യമാണെന്നും ആന്‍റോ ആന്‍റണി ചൂണ്ടിക്കാട്ടി.
രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. മാലേത്ത് സരളാദേവി എക്സ് എം.എല്‍.എ, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, എ. ഷംസുദ്ദീന്‍, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍, എലിസബത്ത് അബു, അലന്‍ ജിയോ മൈക്കിള്‍, ടി.എച്ച് സിറാജുദ്ദീന്‍, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, അബ്ദുള്‍കലാം ആസാദ്, നഹാസ് പത്തനംതിട്ട, ഷാജി കുളനട, ഷാനവാസ് പെരിങ്ങമല, അനില്‍ കൊച്ചുമുഴിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.