നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കാപ്പ പ്രകാരം കരുതൽ തടങ്കലിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ട് കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ റാന്നി പോലീസ് ഒരുവർഷത്തെ കരുതൽ തടങ്കലിലാക്കി. റാന്നി ബ്ലോക്കുപടി വടക്കേടത്തു വീട്ടിൽ അതുൽ സത്യനെ(28)യാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്. കേരള സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമം വകുപ്പ് 3 അനുസരിച്ച് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിനെതുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെതാണ് നടപടി. അതുൽ സത്യൻ അറിയപ്പെടുന്ന റൗഡിയും 2016 മുതൽ ഇതുവരെ 7 ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളുമാണ്.

പൊതുഇടങ്ങളിൽ ശല്യമുണ്ടാക്കിയതിനുൾപ്പെടെ പോലീസ് നേരിട്ട് എടുത്ത 6 കേസുകളിലും ഇയാൾ പ്രതിയാണ്. ക്രിമിനൽ കേസുകളിൽ ആറെണ്ണം ഉൾപ്പെടുത്തിയാണ് കാപ്പ പ്രകാരമുള്ള നിയമനടപടിക്കായി കരുതൽ തടങ്കലിനുള്ള ശുപാർശ പോലീസ് ജില്ലാ കളക്ടർക്ക് സമർപ്പിച്ചത്. ഇതിൽ രണ്ട് കൊലപാതകക്കേസുകളും കഞ്ചാവ് കേസും ഉൾപ്പെടുന്നു. എല്ലാ കേസുകളും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ്. ഇവയിൽ രണ്ടെണ്ണത്തിൽ വിചാരണ പൂർത്തിയാക്കി കുറ്റക്കാരനെന്ന് കണ്ടെത്തി കൊടതി ശിക്ഷ വിധിച്ചിരുന്നു. ബാക്കി നാലെണ്ണത്തിൽ വിചാരണ നടന്നുവരികയാണ്.
കൊലപാതകക്കേസുകൾ 2020, 2023 വർഷങ്ങളിലാണ് റാന്നി പോലീസ് രജിസ്റ്റർ ചെയ്തത്. ഒപ്പമിരുന്നു മദ്യപിച്ച സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മർദ്ദിച്ചുകൊന്നതിന് രജിസ്റ്റർ ചെയ്തതാണ് ആദ്യത്തെത്.

രണ്ടാമത്തെ കേസ് ഈവർഷം ജൂണിൽ റിപ്പോർട്ടായതാണ്. കൂടെ താമസിച്ചുവന്ന യുവതിയെ ഇയാൾ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ മാതാപിതാക്കൾക്കും സഹോദരിക്കും പരിക്കേറ്റിരുന്നു. അടിക്കടി ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിച്ച് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇയാൾ റാന്നി, ആലപ്പുഴയിലെ വള്ളികുന്നം പോലീസ് സ്റ്റേഷൻ അതിർത്തികളിൽപ്പെട്ട സ്ഥലങ്ങളിലും, റാന്നി എക്സൈസ് റേഞ്ച് അതിർത്തിയിലും കേസുകളിൽ പ്രതിയായിട്ടുണ്ട്. അടിപിടി, ഭീഷണിപെടുത്തൽ, ദേഹോപദ്രം ഏൽപ്പിക്കൽ, വീടുകയറി ആക്രമണം, കൊലപാതകം, കൊലപാതകശ്രമം, കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നിലവിലുള്ളത്.

തിരുവല്ല ഡി വൈ എസ് പി ഇയാളെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിരുന്നു. 107 സി ആർ പി സി പ്രകാരമുള്ള നടപടിക്കായി തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ റിപ്പോർട്ട്‌ തയാറാക്കി തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ചിരുന്നതും കേസ് കോടതിയിൽ രജിസ്റ്റർ ചെയ്തിരുന്നതുമാണ്. ഇതിൽ ഇയാൾ ബോണ്ട്‌ വച്ചിരുന്നില്ല. തുടർന്ന് 2022, 23 വർഷങ്ങളിൽ വള്ളികുന്നം പോലീസ്, റാന്നിപോലീസ്, റാന്നി എക്സൈസ് കേസുകളിൽ ഉൾപ്പെട്ടു. ഒടുവിൽ റിപ്പോർട്ട്‌ ചെയ്തത് റാന്നി പോലീസ് ഈവർഷം ജൂണിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസാണ്. ഈകേസിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയാണ്. തുടർന്ന് തിരുവല്ല പോലീസ് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കാപ്പ പ്രകാരം നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട്‌ സമർപ്പിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...