വൈദ്യുത കാറിൽ നിന്ന് മറ്റൊരു വാഹനം ചാർജ് ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്‌സ്

For full experience, Download our mobile application:
Get it on Google Play

വൈദ്യുത കാറിൽ നിന്ന് മറ്റൊരു വാഹനം ചാർജ് ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്‌സ്. ലൂസിഡ് കാർ ഉടമകൾക്ക് ഈ സംവിധാനം ഉപയോഗിച്ച് സ്വന്തം വാഹനത്തിൽ നിന്നു മറ്റൊരു വൈദ്യുത കാർ ചാർജ് ചെയ്യാൻ സാധിക്കും. റേഞ്ച്എക്‌സ്‌ചേഞ്ച് എന്ന പേരിലാണ് പുതിയ ‌ടെക്നോളജി അവതരിപ്പിക്കുന്നത്. ലൂസിഡിന്റെ ആഡംബര വൈദ്യുത കാറുകളില്‍ മൈല്‍/kWh അനുപാതം വളരെ മികച്ചതാണ്. മറ്റു വൈദ്യുത കാറുകളെ അപേക്ഷിച്ച് ലൂസിഡ് കാറുകളുടെ റേഞ്ച് കൂടുതലാണ്. ലൂസിഡ് എയര്‍ ഡ്രീം എഡിഷന്‍ ഒരു തവണ ചാര്‍ജു ചെയ്താല്‍ ശരാശരി 665 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ലൂസിഡ് കാറുകളില്‍ നിന്നും മറ്റു കാറുകളിലേക്ക് ചാര്‍ജു ചെയ്യുകയെന്നത് മറ്റു കാറുടമകള്‍ക്ക് ഉപകാരമാവുന്ന ഫീച്ചറായിരിക്കും.

വെഹിക്കിള്‍ ടു വെഹിക്കിള്‍(V2V) രീതിയില്‍ 9.6kW നിരക്കില്‍ മറ്റു വാഹനങ്ങള്‍ ചാര്‍ജു ചെയ്യാനാവും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ദൂരം ഓടാന്‍ വേണ്ട ചാര്‍ജ് ഈ രീതിയില്‍ മറ്റു വാഹനങ്ങളിലേക്കെത്തും. വാഹനത്തിന്റെ ബാറ്ററി ചാര്‍ജുചെയ്യുന്ന സാധാരണ ഉപകരണമല്ല വണ്ടര്‍ബോക്‌സ്(Wunderbox). വണ്ടര്‍ബോക്‌സിനൊപ്പം റേഞ്ച്എക്‌സ്‌ചേഞ്ച് കൂടി വരുന്നതോടെ വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിങ് സാധ്യമായി. ഭാവിയില്‍ വെഹിക്കിള്‍ ടു ഹോം, വെഹിക്കിള്‍ ടു ഗ്രിഡ് പവര്‍ എന്നിവയും സാധ്യമാവും. ഞങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത്തരം ഫീച്ചറുകള്‍ കൊണ്ട് സാധിക്കും എന്നാണ് ലൂസിഡ് ചീഫ് എന്‍ജിനീയറും സീനിയര്‍ വൈസ് പ്രസിഡന്റ് ഓഫ് പ്രൊഡക്ടുമായ എറിക് ബാക് പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...