മണ്ഡല മകര വിളക്ക് സീസണിൽ ശബരിമലയിൽ എത്തുന്ന വാഹനങ്ങളുടെ കണക്കെടുക്കാൻ മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡല മകര വിളക്ക് സീസണിൽ ശബരിമലയിൽ എത്തുന്ന വാഹനങ്ങളുടെ കണക്കെടുക്കാൻ മോട്ടോർ വാഹന വകുപ്പ്. എണ്ണം എടുക്കുന്നതിന് പുറമെ ഇവയുടെ താവളം കണ്ടെത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങളും മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തുന്നുണ്ട്. കേരള പോലീസുമായി ചേർന്നാണ് പമ്പയിൽ എത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കുന്നത്. ശബരിമല സേഫ് സോൺ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുക. ഇതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ ക്യാമറ സ്ഥാപിക്കും. ശബരി പാതയിൽ ഇലവുങ്കൽ മുതൽ പമ്പ വരെയും തിരികെയുമുള്ള ചെറുതും വലുതുമായ വാഹനങ്ങളെ ഇതിലൂടെ നിയന്ത്രിക്കാൻ കഴിയും.

ഇവിടേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണവും വിവരങ്ങളും രേഖപ്പെടുത്തി ഗതാഗതനിയന്ത്രണത്തിന് ഉപയോഗിക്കും. വാഹന നമ്പർ പ്ലേറ്റ് ഓട്ടോമാറ്റിക്കായി സ്കാൻ ചെയ്താണ് വിവരശേഖരണം നടത്തുന്നത്. ഇതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്. എരുമേലിയിൽനിന്നും വടശേരിക്കരയില്‍ നിന്നുമുള്ള പ്രധാന പാതകൾ സംഗമിക്കുന്ന ഇലവുങ്കലിൽ ഇതിനായി ക്യാമറ സ്ഥാപിച്ചു. വൃശ്ചികം ഒന്ന് മുതൽ തന്നെ ഇത് പ്രവർത്തിപ്പിക്കാനാണ് പദ്ധതി. വാഹന സ്വഭാവം, തരം, നിറം തുടങ്ങിയവയെല്ലാം ഡിജിറ്റൽ ക്യാമറ വഴി കണ്ടെത്തും. പമ്പയിലേക്ക് എത്തുന്ന വാഹനങ്ങളുടെ നമ്പർ പോലീസ് രേഖപ്പെടുത്തുന്നത് മാത്രമാണ് നേരിട്ടുണ്ടായിരുന്ന ആധികാരിക രേഖ.

ആധുനിക ഡിജിറ്റൽ സംവിധാനം ഉപയോഗിക്കുന്നതിലൂടെ ഗതാഗതനിയന്ത്രണവും സാധ്യമാകുമെന്നാണ് പോലീസും മോട്ടോർ വാഹനവകുപ്പും കരുതുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. മണ്ഡലകാലത്തെ തിരക്കേറിയ സമയങ്ങളിലും മകര വിളക്ക് ദിവസങ്ങളിലും അമിതമായി വാഹനങ്ങൾ ശബരിമലയിലേക്ക് എത്തുന്നത് എല്ലാ വർഷങ്ങളിലും വലിയ പ്രശ്നനങ്ങളാണ് ഉണ്ടാക്കുന്നത്. വനമേഖലയിൽ വാഹനങ്ങൾ കുരുങ്ങി കിടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷനും വിലയിരുത്തിയിരുന്നു. ഇവിടങ്ങളിൽ വാഹനം കുരുങ്ങുന്നതോടെ വെള്ളവും വെളിച്ചവും ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നായിരുന്നു കമ്മീഷൻ വിലയിരുത്തിയത്. ഇതിനും പുതിയ സംവിധാനം പരിഹാരമാകുമെന്ന് കരുതുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...