കോന്നി : പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ അധ്യാപിക ആയിരുന്ന ഡോ.എം.എസ് സുനിലിന്റെ ജീവിതത്തെ ആസ്പദമാക്കി ജയകൃഷ്ണൻ തണ്ണിത്തോട് സംവിധാനം ചെയ്ത “ഷെൽട്ടർ” എന്ന ഡോക്ക്യൂമെന്ററിക്ക് ഈ വർഷത്തെ സത്യജിത് റായ് അവാർഡ് ലഭിച്ചു.
തിരുവന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അവാർഡ് കൈമാറി. പ്രവീൺ പണിക്കറാണ് ഡോക്കുമെന്ററിക്ക് ക്യാമറ ചലിപ്പിച്ചിത്. ബിനു പൂത്തറയിൽ നിർമ്മിച്ച ഡോക്ക്യൂമെന്ററിക്ക് കെ ബി വേണു വിവരണം നടത്തുകയും പ്രദീപ് ശങ്കർ എഡിറ്റിങ്ങും സംഗീതവും നിർവഹിച്ചു. പത്തനംതിട്ട ളാഹ ആദിവാസി കോളനി, പന്തളം, കൊടുമൺ, കലഞ്ഞൂർ എന്നിവടങ്ങളിലാണ് ഇതിന്റെ ഷൂട്ടിങ് നടന്നത്. വിദ്യാർത്ഥി ആയിരുന്ന കാലയളവിൽ സുനിൽ ടീച്ചർ പാവങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന സംരഭത്തിൽ താനും പങ്കാളി ആയിട്ടുള്ളതായി ജയകൃഷ്ണൻ പറഞ്ഞു.