പമ്പ : കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ വാഹനങ്ങളിലാകും കൂടുതല്‍ ആളുകള്‍ ശബരിമല തീര്‍ത്ഥാടനത്തിനെത്തുകയെന്നും അവിടേക്ക് വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ഗവ.ചീഫ് വിപ്പ് എന്‍.ജയരാജ് പറഞ്ഞു. തീര്‍ഥാടകര്‍ക്ക് കടന്നുവരാനുള്ള കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇത് ഭക്തര്‍ക്ക് ഏറെ പ്രയോജനപ്രദമാകും.
26-ാം മൈല്‍ പാലം തകര്‍ന്ന നിലയിലും ബ്ലോക്കായ റോഡുകളുള്ള നിലയിലും പകരമുള്ള റോഡ് കണ്ടെത്തി വാഹനം തിരിച്ചുവിടും. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ളവ ഇതുവഴി കടത്തിവിടണം. കറുകച്ചാല്‍- മണിമല വഴി കോട്ടയത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസ് അനുവദിച്ചാല്‍ ഏറെ പ്രയോജനകരമാകും. തീര്‍ഥാടന കാലം സുഗമമായി നടക്കാനുള്ള പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.