ചെങ്ങന്നൂര്‍ : വൃക്ഷ വ്യാപന പരിസ്ഥിതി പ്രവര്‍ത്തന സംഘടനയായ നന്മ മരം ഫൌണ്ടേഷന്‍ പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്ററായി ജയറാണി സെബാസ്റ്റ്യനെതെരഞ്ഞെടുത്തു. നന്മ മരം സ്ഥാപകനും വനമിത്ര അവാര്‍ഡ് ജേതാവുമായ ഡോ:സൈജു ഖാലിദ് ആണ് ജയറാണിയെ തിരഞ്ഞെടുത്തത്.
ചെങ്ങന്നൂര്‍ പുളിക്കീഴ് സ്വദേശിയായ ജയറാണി ഉളുന്തി ഹോളി ഇന്‍ഫെന്‍റ്ജീസസ് യു.പി.എ.സില്‍ അദ്ധ്യാപികയായിരുന്നു. ഇപ്പോള്‍ കരുനാഗപള്ളി അഴീക്കല്‍ (ആര്‍..സി.ഇ) റോമന്‍ കത്തോലിക് ഇമ്മാനുവല്‍ എല്‍.പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ആണ്. കഴിഞ്ഞ ഒരു വര്‍ഷമായി നന്മ മരം ഫൌണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്നു.
സ്വയം വളരുക മറ്റുള്ളവരെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വര്‍ഷം മുഴുവന്‍ പരിസ്ഥിതി ദിനാചരണം എന്ന ശ്രദ്ധേയമായ പരിപാടിയിലൂടെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയാണ് പ്രധാന ഉദ്ദേശം. കേരളത്തില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ച നന്മ മരം പദ്ധതി അഗ്നിച്ചിറക്, പ്രതിഭോത്സവം തുടങ്ങി വ്യത്യസ്തങ്ങളായ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു വരുന്നു.