Wednesday, July 3, 2024 10:02 am

വ്യക്തിപൂജാവിവാദത്തില്‍ വീണ്ടും പി.ജയരാജന്‍ കുരുംബ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തില്‍ ജയരാജന്റെ ചിത്രം എഴുന്നെള്ളിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂരില്‍ വ്യക്തിപൂജാവിവാദത്തില്‍ വീണ്ടും പി.ജയരാജന്‍. നേരത്തെ പാര്‍ട്ടി നേതൃത്വം കര്‍ശന നടപടിയെടുത്ത വ്യക്തിപൂജയാണ് അതിശക്തമായി വീണ്ടും തിരിച്ചുവന്നിരിക്കുന്നത്. ഇതോടെ കണ്ണൂരിലെ ചെഞ്ചോര താരകമായ പി.ജയരാജന്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. പി.ജയരാജന്റെ നാടായി കതിരൂരിലെ പാര്‍ട്ടി ഗ്രാമത്തിലെ കുരുംബ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിനിടെയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടികൊടിയും ഉന്നത നേതാവിന്റെ ചിത്രവുമായി കാഴ്‌ച്ചവരവിന്റെ ഭാഗമായി ക്ഷേത്രത്തിലേക്ക് കലശമെഴുന്നെള്ളിച്ചത്.

ചുവന്ന ഗ്രാമമായ കതിരൂര്‍ പുല്യോട് കൂരുംബക്കാവിലാണ് സംഭവം. പാര്‍ട്ടി ശക്തി കേന്ദ്രമായ പാട്യം നഗറിലെ സഖാക്കാളാണ് സി.പി. എം സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന്റെ ചിത്രവും ചെങ്കൊടിയുമായി കലശമെഴുന്നെള്ളിപ്പ് നടത്തിയത്. കഴിഞ്ഞ മാര്‍ച്ച്‌ 12,13,14തീയ്യതികളിലാണ് പുല്യോട് കുരുംബക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നടന്നത്. ഇതില്‍ പതിമൂന്നാം തീയ്യതി രാത്രിയാണ് വിവിധ ദേശങ്ങളില്‍ നിന്നുള്ള കലശമെഴുന്നെള്ളിപ്പും കാഴ്‌ച്ചവരവും കാവിലേക്ക് നടന്നത്. ഇതില്‍ പാട്യം നഗറില്‍ നിന്നെടുത്ത കലശത്തിലാണ് സി.പി.എം കൊടിയൊടൊപ്പം പി.ജയരാജന്റെ കറങ്ങുന്ന ചിത്രവും വെച്ചുള്ള കലശമെടുത്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സി.പി. എം കണ്ണൂര്‍ ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചിട്ടുണ്ട്.

വിശ്വാസം രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നു സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. സംഭവത്തെ പരസ്യമായി തള്ളിപ്പറഞ്ഞപാര്‍ട്ടി ജില്ലാനേതൃത്വം ഏരിയാ, ലോക്കല്‍ കമ്മിറ്റികളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം. പാര്‍ട്ടിയിലെ ചെന്താരകമെന്ന് വേേിശഷിപ്പിക്കുന്ന പി.ജയരാജനെ ആരാധിക്കുന്ന പി.ജെ. ആര്‍മിയുമയി ബന്ധമുള്ള പ്രവര്‍ത്തകരാണ് കലശമെഴുന്നെള്ളിപ്പിന് പിന്നിലെന്നാണ് സൂചന. നേരത്തെ വടകര ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.ജയരാജനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതും ഇവര്‍ തന്നെയാണ്.

കണ്ണൂരിലെ തെയ്യം ഉത്സവ സ്ഥലങ്ങളില്‍ ഇപ്പോഴും വ്യാപകമായി പി. ജയരാജന്റെ ചിത്രമുള്ള ബോര്‍ഡുകള്‍ ഉയര്‍ത്തുന്നുണ്ട്. കുരുംബഭഗവതി ക്ഷേത്രങ്ങളിലെ കാഴ്‌ച്ചവരവില്‍ പാര്‍ട്ടിക്കൊടിയും ചിഹ്നവും ഉപയോഗിച്ചുള്ള കലശങ്ങള്‍ എഴുന്നെള്ളിക്കുന്നത് സി.പി.എം നേതൃത്വം വിലക്കിയിരുന്നുവെങ്കിലും അതനുസരിക്കാതെ ഇത്തവണയും ഇതിനു സമാനമായ കലശങ്ങള്‍ പ്രവര്‍ത്തകര്‍ എഴുന്നെള്ളിച്ചിരുന്നു. മുഴപ്പിലങ്ങാട് കുരുംബഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ കാഴ്ച കലശം വരവില്‍ സി.പി. എമ്മിനെ കൂടാതെ കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികലശങ്ങളുമുണ്ടായിരുന്നു.

നേരത്തെ വ്യക്തിപൂജയുടെ പേരില്‍ പാര്‍ട്ടി നടപടി നേരിട്ട നേതാവാണ് പി.ജയരാജന്‍. മയ്യില്‍ കലാകൂട്ടായ്മയുടെ കണ്ണൂരിന്‍ ചെന്താരകമല്ലോയെന്നു തുടങ്ങുന്ന പി.ജയരാജന്റെ അപദാനങ്ങള്‍ വാഴ്‌ത്തിപ്പാടുന്ന സംഗീത ആല്‍ബമാണ് വിവാദമായത്. ഇതേ തുടര്‍ന്ന് ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും പി.ജയരാജനെ മാറ്റിയിരുന്നു. ഇപ്പോള്‍ നടന്ന സംഭവത്തില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനുള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. എം.വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെ്ക്രട്ടറിയായതിനു ശേഷം മുഖ്യധാരയിലേക്ക് ഇടം പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പി.ജയരാജന് സ്വന്തം ആരാധകര്‍ തന്നെ വിനയായിരിക്കുന്നത്.

നേരത്തെ തന്റെ പേരില്‍ പി.ജെ ആര്‍മിയെന്ന ബാനറില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സംഘത്തെ പി.ജയരാജന്‍ തള്ളിപ്പറഞ്ഞിരുന്നു. പി.ജയരാജന്റെ കടുത്ത ആരാധകരായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയുമൊക്കെ ഇപ്പോള്‍ പാര്‍ട്ടി എതിരാളികളായിരിക്കുകയാണ്. തില്ലങ്കേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ ആകാശല്ല പാര്‍ട്ടിയെന്നു പറഞ്ഞു പി.ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം പ്രസംഗിച്ചിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും പി.ജയരാജനെ മത്സരിപ്പിക്കണമെന്നു അദ്ദേഹത്തെ ആരാധിക്കുന്നവര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തെയ്യം, തിറ മഹോത്സവങ്ങളില്‍ പാര്‍ട്ടി കൊടിയോടൊപ്പം ഒരേയൊരു നേതാവെന്ന മട്ടില്‍ പി.ജയരാജനെ ഉയര്‍ത്തിക്കാട്ടുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അത്തിക്കയം കടുമീൻചിറ റോഡിലെ കൊച്ചുപാലത്തിന്റെ അപ്രോച്ച്റോഡ് ഇടിഞ്ഞു

0
റാന്നി: കേരള പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയായ അത്തിക്കയം...

സർക്കാർ‌ ഓഫീസുകൾ ഇനി യുപിഐ സൗകര്യം : ഉത്തരവിറക്കി ധനവകുപ്പ്

0
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട. ഇനി...

പാര്‍ട്ടി വിപ്പ് ലംഘിച്ചു : ഈസ്റ്റ് എളേരി പഞ്ചായത്തിൽ നാല് ആര്‍എംപി അംഗങ്ങളെ അയോഗ്യരാക്കി

0
കാസർകോട്: ഈസ്റ്റ് എളേരി പഞ്ചായത്തിലെ നാല് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി....

പോലീസിനെ കണ്ട് ഭയന്ന് രക്ഷപെട്ട ചീട്ടുകളി സംഘം കയറിയ ചങ്ങാടം മുങ്ങി ; ആറ്...

0
ബെംഗളൂരു: റെയ്ഡിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചീട്ടുകളി സംഘം കയറിയ ചങ്ങാടം...