വാച്ച് ആന്‍റ് വാർഡിന്റെ പെരുമാറ്റം മര്യാദ ഇല്ലാത്തത് ; പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായില്ലെങ്കിൽ പിന്നെ എന്തിനാണ് സഭയെന്ന് കെ കെ രമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സമാധാനപരമായി മുദ്രവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു പ്രതിപഷത്തിന്‍റെ ഉദ്ദേശമെന്ന് എംഎൽഎ കെ കെ രമ. സ്പീക്കറുിടെ ഓഫീസിനു മുന്നിലിരുന്ന് പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണനോട് വാച്ച് ആന്‍റ് വാർഡ് അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. ഇതേത്തുടർന്നാണ് സംഘർത്തിൽ കലാശിക്കുകയായിരുന്നു എന്ന് കെ കെ രമ പറഞ്ഞു. മാത്രമല്ല വാച്ച് ആന്‍റ് വാർഡ് തന്നെ വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎൽഎമാർ മോശമായി മുദ്രവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന് കെ കെ രമ ആരോപിച്ചു.

അതേസമയം കെ കെ രമയുടെ അടിയന്തര പ്രമേയ നോട്ടീസ് വരുന്നതിനു മുമ്പാണ് ബഹളങ്ങളുണ്ടാക്കി സഭ പിരിഞ്ഞത്. പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായില്ലെങ്കിൽ പിന്നെ എന്തിനാണ് സഭ ചേരുന്നതെന്ന് രമ ചോദിച്ചു. ആക്രമണത്തിൽ സ്പീക്കർ മറുപടി പറയണമെന്നും കെ കെ രമ കൂട്ടിച്ചേർത്തു. മാത്രമല്ല ടിപിയുടെ കുടുംബത്തെ ഇപ്പോഴും ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. അവരോട് കാണിക്കുന്നത് നീതികേടാണ്. നിലത്തിട്ട് ചവിട്ടുകയാണ് ഉണ്ടായത്, അക്രമികൾക്കൊപ്പം നിൽക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...