Sunday, May 11, 2025 11:53 pm

കായൽ കൈയ്യേറി നിർമാണം ; ജയസൂര്യ വിജിലൻസ്​ കോടതിയിൽ ഹാജരാകണം

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: തീരദേശ പരിപാലന ചട്ടം ലംഘിച്ച കേസിൽ നടൻ ജയസൂര്യ അടക്കം നാല് പ്രതികളും ഡിസംബർ 29ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നേരിട്ട്​ ഹാജരാകാൻ ഉത്തരവ്. ഇത് സംബന്ധിച്ച് ഇവർക്ക് കോടതി സമൻസ് അയച്ചു. ചിലവന്നൂർ കായൽ കൈയേറി നിർമാണം നടത്തിയെന്ന കേസിലാണ്​ സമൻസ്​. ഒന്നും രണ്ടും പ്രതികളായ കൊച്ചി കോർപറേഷൻ വൈറ്റില സോണല്‍ ഓഫീസിലെ മുൻ ബിൽഡിങ്​ ഇൻസ്പെക്ടർ കെ.പി. രാമചന്ദ്രൻ നായർ, ഇതേ ഓഫീസിലെ മുൻ അസിസ്റ്റന്‍റ്​ എക്സിക്യൂട്ടിവ് എൻജിനീയർ പി.ജി. ഗിരിജ ദേവി, നാലാം പ്രതി കടവന്ത്ര ഡിസൈൻ ഹൈലൈറ്റ്സിലെ ആർക്കിടെക്ചർ എൻ.എം. ജോർജ് എന്നിവർക്കാണ് ജയസൂര്യയെ കൂടാതെ കോടതി നോട്ടീസ് അയച്ചത്.

ഈമാസം 13ന് വിജിലൻസ് അഴിമതി വിരുദ്ധ ബ്യൂറോ എറണാകുളം യൂണിറ്റ് ഇൻസ്പെക്ടർ വി. വിമലാണ്​ മൂവാറ്റുപുഴ കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചത്​. കെ.പി. രാമചന്ദ്രൻ നായരും പി.ജി. ഗിരിജ ദേവിയും കുറ്റകരമായ ക്രിമിനൽ ഗൂഢാലോചന നടത്തി ജയസൂര്യക്ക് അനുകൂലമായി കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കുകയും മറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തിലുണ്ട്.

തെറ്റായ പ്ലാൻ തയാറാക്കിയതിനാണ് ആർക്കിടെക്ടിനെ പ്രതി ചേർത്തത്​. കെട്ടിട നിർമാണ ചട്ടങ്ങളും മുനിസിപ്പൽ നിയമവും തീരദേശപരിപാലന നിയമവും ലംഘിച്ച് ജയസൂര്യ കായൽ പുറംമ്പോക്ക് കൈയേറി ചുറ്റുമതിലും ബോട്ടുജെട്ടിയും നിർമിച്ചതായി കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു 2016 ഫെബ്രുവരി 27ന്​​ തൃശൂര്‍ വിജിലൻസ് കോടതിയില്‍ നൽകിയ ഹരജിയെ തുടർന്നാണ്​ അന്വേഷണം തുടങ്ങിയത്​. മൂവാറ്റുപുഴയിൽ പുതിയ വിജിലൻസ്​ കോടതി വന്നപ്പോൾ കേസ്​ ഇവി​ടേക്ക്​ ​ മാറ്റുകയായിരുന്നു.

അന്വേഷണം ആരംഭിച്ച്​ വർഷങ്ങൾ പിന്നിട്ടിട്ടും അന്തിമ കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ ആഗസ്റ്റ് 16 ന് ഗിരീഷ് ബാബു വീണ്ടും കോടതിയെ സമീപിച്ചു. ഇതിനു പിന്നാലെയാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. 15 പേജുള്ള കുറ്റപത്രത്തിൽ 22 രേഖകളും 27 സാക്ഷികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ കണയന്നൂർ താലൂക്ക് സർവേയർ നടത്തിയ പരിശോധനയിൽ 3.7 സെൻറ് കായൽ നികത്തി കൈയ്യേറിയതായി കണ്ടെത്തിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...