പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഓഫീസിൽ നിറയെ അഴിമതിയുടെ കറുത്ത വറ്റുകളാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി കുറ്റപ്പെടുത്തി. മന്ത്രിയുടെ ഓഫീസിന് നേരെ ഗൂഢാലോചന എന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തൽ ശരിയാണ്. ഇടതുപക്ഷ എം.എൽ.എയുടെ മുറിയിൽ ഇടതു യുവ നേതാക്കൾ നടത്തിയ ഗൂഢാലോചനയെ കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. മന്ത്രിയുടെ പി.ആർ. നാടകമല്ലാതെ ആരോഗ്യ മേഖലയിൽ മറ്റൊന്നും നടക്കുന്നില്ല. ആശുപത്രികൾ തോറും കയറിയിറങ്ങി കുട്ടികളെ എടുത്തതു കൊണ്ട് കാര്യമില്ല. ഡോക്ടർമാരില്ല, നേഴ്സുമാരില്ല, അവശ്യ മരുന്നുകളുമില്ല. മന്ത്രിയുടെ ധിക്കാരത്തിന് മാത്രം കുറവില്ല. ആരോഗ്യ പ്രവർത്തകരുടെ അനാസ്ഥയുടെ ഫലമായി ജീവിക്കുന്ന രക്തസാക്ഷി ഹഷീനക്ക് മന്ത്രി നൽകിയ ഏതെങ്കിലും ഉറപ്പ് പാലിച്ചിട്ടുണ്ടോ? സംഭവത്തിലെ കുറ്റവാളികളെ രക്ഷിക്കാൻ ആരോഗ്യ വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ജെബി മേത്തർ പറഞ്ഞു. മഹിള കോൺഗ്രസ് ഉൽസാഹ് ബ്ലോക്ക് തല കൺവൻഷൻ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജെബി മേത്തർ.
ബ്ലോക്ക് പ്രസിഡന്റ് സജിനി മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി, ജനറൽ സെക്രട്ടറിമാരായ സുജാ ജോൺ, ഗ്ലാഡിസ്, ഡി സിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, മഹിളാകോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ലീല രാജൻ, മേഴ്‌സി ശമുവേൽ, സുജാത മോഹൻ, ജോയമ്മ സൈമൺ, അന്നമ്മ ഫിലിപ്പ്, ആൻസി തോമസ്, റെജി ബഷീർ, സോണിഗംഗാധരൻ, മിനിജോൺ, പൊന്നമ്മ സോമരാജൻ, മിനി സാമൂവേൽ, റെജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ പത്ത് ബ്ലോക്കുകളിലെ കൺവൻഷൻ രണ്ടു ദിവസം കൊണ്ട് പൂർത്തിയാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.