ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പമ്പയില്‍ പാര്‍ക്കിംങ് അനുവദിക്കണം

For full experience, Download our mobile application:
Get it on Google Play

റാന്നി: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പമ്പയില്‍ പാര്‍ക്കിംങ് അനുവദിക്കണമെന്നും പ്രദേശവാസികളുടെ അടക്കം വാഹനങ്ങള്‍ തടയരുതെന്നും സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2018 ലെ മഹാ പ്രളയത്തിന് ശേഷം വാഹനങ്ങള്‍ക്ക് പമ്പയില്‍ പാര്‍ക്കിംങ് അനുവദിക്കുന്നില്ല. തീര്‍ത്ഥാടകരുടെ എല്ലാതരം വാഹനങ്ങളും നിലയ്ക്കല്‍ തടയുകയാണ്. ഇത് ഭക്തരോടുള്ള അനീതിയാണ്. പമ്പയില്‍ ചക്കുപാലം 1,2, ത്രിവേണി, ഹില്‍ടോപ്പ് എന്നീ പാര്‍ക്കിംങ് ഗ്രൗണ്ടുകളാണ് മുമ്പുണ്ടായിരുന്നത്. ഈ ഗ്രൗണ്ടുകളില്‍ ആയിരകണക്കിന് ചെറുവാഹനങ്ങള്‍ പാര്‍ക്കു ചെയ്യുവാനാകും.

പ്രളയത്തിലടിഞ്ഞ ചെളി നീക്കം ചെയ്തത് ഇവിടാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് നീക്കം ചെയ്യാനും ഇവിടെ പാര്‍ക്കിംങ് അനുവദിക്കാനും മുമ്പ് അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. സീസണ്‍ തുടങ്ങുന്നതോടെ വാഹനങ്ങള്‍ നിലയ്ക്കല്‍ തടയുമ്പോള്‍ അട്ടതോട് അടക്കമുള്ള സ്ഥലങ്ങളിലെ പ്രദേശവാസികളുടെ സഞ്ചാരമാര്‍ഗവും തടയപ്പെടുന്നതായും യോഗം ചൂണ്ടിക്കാട്ടി. അവലോകന യോഗങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി എ.പി ജയന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റംഗം ആര്‍ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗണ്‍സിലംഗങ്ങളായ ലിസിദിവാന്‍, എം.വി പ്രസന്നകുമാര്‍, സെക്രട്ടറിയേറ്റംഗങ്ങളായ വി.ടി ലാലച്ചന്‍, എസ് എസ് സുരേഷ്, സജിമോന്‍ കടയനിക്കാട്, ലോക്കല്‍ സെക്രട്ടറിമാരായ ജോയി വള്ളിക്കാല, എന്‍.ജി പ്രസന്നന്‍, അനില്‍ അത്തിക്കയം, പി.എസ് സതീഷ്കുമാര്‍, കെ.കെ വിലാസിനി, ടി.പി അനില്‍കുമാര്‍, തെക്കേപ്പുറം വാസുദേവന്‍, എം.ശ്രീജിത്ത്, ഹാപ്പി പ്ലാച്ചേരി, ഡി ശ്രീകല, സി സുരേഷ്, ജോര്‍ജ് മാത്യു, കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...