ചെങ്ങന്നൂർ : ജെസിഐ ഇന്ത്യ യുടെ വൺ ലോ വൺ സ്കൂൾ എന്ന പ്രോജെക്ടിന്റെ ഭാഗമായി ജെസിഐ ചെങ്ങന്നൂർ ടൗൺ ഏറ്റെടുത്ത തലപ്പനങ്ങാട് എൽ പി സ്കൂളിൽ, ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പുനനിർമ്മിച്ച പൂന്തോട്ടം ജെ സി ഐ പാർക്കിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് നിർവഹിച്ചു. ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ് ഫിലിപ്പ് ചെറിയാൻ അധ്യക്ഷനായി. സെക്രട്ടറി ടോണി കുതിരവട്ടം, മേഖല കോ കോർഡിനേറ്റർ സുധേഷ് പ്രീമിയർ, മുൻ പ്രസിഡന്റ് സുദീപ് ടിവിഎസ്, സുരേഷ് പ്രീമിയർ, സ്കൂൾ ഹെഡ് മിസ്ട്രെസ് സുബി ടി വർഗീസ് എന്നിവർ സംസാരിച്ചു.
ജെസിഐ ചെങ്ങന്നൂർ ടൗൺ ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പൂന്തോട്ടം പുനനിർമ്മിച്ചു
RECENT NEWS
Advertisment