ന്യൂഡെല്‍ഹി : ജെഇഇ മെയിന്‍, എന്‍ഡിഎ പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ തിരുത്താന്‍ അവസരം. ജെഇഇ മെയിന്‍, യുപിഎസ്‌സിയുടെ എന്‍ഡിഎ, എന്‍എ എന്നീ പരീക്ഷകള്‍ എഴുതുന്നവര്‍ക്കാണ് അവരുടെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ ജൂലൈ 31 വരെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അവസരമൊരുക്കിയത്.
രണ്ട് പരീക്ഷയും എഴുതുന്നവര്‍ അക്കാര്യം വ്യക്തമാക്കണം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ എന്‍ഡിഎ-എന്‍എ പരീക്ഷകള്‍ ഒരു സെക്ഷനായാണ് നടത്തുക. അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ ജൂലൈ 20 വരെയായിരുന്നു നേരത്തെ എന്‍ഡിഎ അവസരം നല്‍കിയിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് jeemain.nta.nic.in സന്ദര്‍ശിക്കുക. രണ്ടാമത്തെ ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറ് വരെയും എന്‍ഡിഎ പരീക്ഷ സെപ്റ്റംബര്‍ ആറിനുമാണ് നടക്കുക.