Thursday, July 3, 2025 2:18 pm

ജെഇഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) ജെഇഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു. ഫലം ഔദ്യോഗിക വെബ്സൈറ്റായ jeemain(dot)nta(dot)nic എന്നതില്‍ പരിശോധിക്കാം. ജെഇഇ മെയിന്‍സ് സെഷന്‍ 2 പരീക്ഷ ജൂലൈ 21 മുതല്‍ 30 വരെ എന്‍ടിഎ നടത്തും. അതിനുശേഷം, അന്തിമ ഫലങ്ങളും അഖിലേന്‍ഡ്യ റാങ്കുകളും പ്രഖ്യാപിക്കും. സെഷന്‍ 1 ജൂണ്‍ 23 മുതല്‍ 29 വരെ കംപ്യുടര്‍ അധിഷ്‌ഠിത പരീക്ഷയായി നടന്നു.

കട്ട്-ഓഫ് മാര്‍ക്, ടോപേഴ്‌സ് ലിസ്റ്റ് തുടങ്ങിയവ ടെസ്റ്റിംഗ് ഏജന്‍സി ഉടന്‍ പ്രഖ്യാപിക്കും. യോഗ്യതാ കട്ട്-ഓഫ്, അഡ്മിഷന്‍ കട്ട് ഓഫ് എന്നിങ്ങനെ രണ്ട് തരം കട്ട് ഓഫുകള്‍ ഉണ്ടെന്ന് ശ്രദ്ധിക്കണം. മികച്ച 2.5 ലക്ഷം റാങ്ക് നേടിയവര്‍ക്ക് ജെഇഇ അഡ്വാന്‍സ് 2022-ല്‍ പങ്കെടുക്കാം.

ജെഇഇ മെയിന്‍ യോഗ്യത നേടുന്നതിനും ജെഇഇ അഡ്വാന്‍സ് 2022-ല്‍ പങ്കെടുക്കുന്നതിനും ആവശ്യമായ ഏറ്റവും കുറഞ്ഞ മാര്‍കാണ് ജെഇഇ മെയിന്‍ 2022 യോഗ്യതാ കട് ഓഫ്. ഓരോ സ്ഥാപനത്തിന്റെയും ഓപണിംഗ്, ക്ലോസിംഗ് റാങ്കുകള്‍ നിശ്ചയിക്കുന്ന ഏറ്റവും കുറഞ്ഞ സ്‌കോര്‍ ആണ് അഡ്മിഷന്‍ കട് ഓഫ്.

ഫലം അറിയാന്‍
1. jeemain(dot)nta(dot)nic അല്ലെങ്കില്‍ nta(dot)ac(dot)in വെബ്സൈറ്റ് സന്ദര്‍ശിക്കുക.
2. ഹോം പേജില്‍, ‘JEE Main 2022 result’ എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
3. പുതിയ പേജില്‍, നിങ്ങളുടെ ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക.
‘Submit’ നല്‍കിയ ശേഷം ഫലം കാണാം. സ്കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക.

ഐഐഐടികള്‍, എന്‍ഐടികള്‍, ജിഎഫ്ടിഐകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ബിടെക് /ബിആര്‍ക് /ബിപ്ലാന്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ മെയിന്‍സ് നടത്തുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പള്ളിക്കലില്‍ കാട്ടുപന്നി ശല്യം രൂക്ഷം

0
തെങ്ങമം : പള്ളിക്കലില്‍ കാട്ടുപന്നി ശല്യം രൂക്ഷം. തെങ്ങമം, പള്ളിക്കൽ...

ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ

0
പാലക്കാട്: ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പുള്ളി...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ...

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച ; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി...

0
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച. കിടത്തിച്ചികിത്സ ആരംഭിച്ചിട്ടും പുതിയ...