ന്യൂഡല്‍ഹി: ജെ ഇ ഇ, നീറ്റ് പരീക്ഷകളില്‍ മാറ്റമില്ല. പരീക്ഷ നടത്താനുളള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജികള്‍ സുപ്രീംകോടതി തളളുകയായിരുന്നു. പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷകള്‍ ഇനിയും മാറ്റിവെയ്ക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കും എന്നുപറഞ്ഞാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബഞ്ച് ഹര്‍ജി തളളിയത്.
പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഓഗസ്റ്റ് 17ന് സുപ്രീംകോടതി തളളിയിരുന്നു.