പട്ടാപ്പകല്‍ വീടുകള്‍ക്കു നേരെ കല്ലേറ് ; കല്ലെറിയുന്നതാരെന്ന് കണ്ടെത്താനാകാതെ നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കുമരകം : നാലുപങ്ക് ഭാഗത്തെ വീടുകള്‍ക്ക് നേരെ കല്ലേറ്. അതും പട്ടാപ്പകല്‍. പക്ഷേ കല്ലെറിയുന്നതാര് എന്നതിന് മാത്രം ഉത്തരമില്ല. കല്ലെറിഞ്ഞവരെ കണ്ടെത്താന്‍ നാട്ടുകാരും പോലീസും പ്രദേശമാകെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷേ പോലീസെത്തി അന്വേഷണം നടത്തിയതോടെ കല്ലേറും നിലച്ചു.

കുമരകം മുത്തന്റെനട ക്ഷേത്രത്തിന് സമീപത്തുള്ള ഈ പ്രദേശത്തെ റെജി കൂട്ടുമേല്‍, ഷിജു വട്ടപ്പറമ്പില്‍ എന്നിവരുടെയടക്കം അഞ്ചോളം വീടുകള്‍ക്കു നേരെയാണ് കല്ലേറ് ഉണ്ടായത്. കഴിഞ്ഞ ദിവസം വീടുകള്‍ക്കു നേരെ പല തവണ കല്ലേറുണ്ടായിരുന്നു. റെജിയുടെയും ഷിജുവിന്റെയും വീടിന്റെ ഷീറ്റുകളും കല്ലേറില്‍ തകര്‍ന്നിരുന്നു.

കുറ്റിക്കാട്ടില്‍ നിന്നടക്കം പല സ്ഥലത്തു നിന്നായി നാലഞ്ച് തവണ വീട്ടിലേക്കു കല്ല് വന്നതായി റെജി പറഞ്ഞു. കരിങ്കല്ലും കോണ്‍ക്രീറ്റ് കഷ്ണങ്ങളുമടക്കമാണ് വീടുകള്‍ക്ക് നേരെ എറിഞ്ഞത്. പ്രദേശത്തുള്ളവര്‍ തന്നെയാണോ അല്ലെങ്കില്‍ മറ്റാരെങ്കിലും മറഞ്ഞിരുന്നു കല്ലറിയുന്നതാണോ എന്ന സംശയത്തിലാണ് നാട്ടുകാര്‍.

അയല്‍പക്കത്തുള്ളവര്‍ ഒത്ത് കൂടി കല്ലെറിയുന്നവരെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കല്ലെറിഞ്ഞായാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ആരാണ് കല്ലെറിഞ്ഞതെന്ന് കണ്ടെത്താന്‍ പോലീസിനും കഴിഞ്ഞില്ല. പക്ഷേ പോലീസെത്തി അന്വേഷണം നടത്തിയതോടെ കല്ലേറ് നിലച്ചു. അതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...