ആറന്മുള ഉത്രട്ടാതി ജലോത്സവം ആചാരപരമായി നടന്നു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരപരമായ ചടങ്ങുകളോടെ നടന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒരു പള്ളിയോടം മാത്രം പങ്കെടുത്തു കൊണ്ടുള്ള ചടങ്ങിനായിരുന്നു അനുമതി ലഭിച്ചത്. ഇതിനായി ളാക- ഇടയാറന്മുള പള്ളിയോടമായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷമാണ് പളളിയോടത്തെ സ്വികരിച്ചത്.

അൻപത്തി രണ്ട് കരകളെ പ്രതിനിധികരിച്ച് ആട ആഭരണങ്ങളിഞ്ഞ് വഞ്ചിപ്പാട്ട് പാടി ആഞ്ഞിലിമൂട്ടിൽക്കടവിൽ നിന്ന് പമ്പാനദിയിലൂടെ ക്ഷേത്രക്കടവിലേക്ക് തുഴഞ്ഞെത്തിയ ളാഹ- ഇടയാറന്മുള പള്ളിയോടത്തെ സേവാ സംഘം ഭാരവാഹികളും കരക്കാരും വെറ്റിലയും പുകയിലയും നൽകി സ്വീകരിച്ചു. തുടർന്ന് ആറന്മുള പാർത്ഥസാരഥിയെ വണങ്ങി അവിൽ പൊതിയും പൂജിച്ച മാലയും കളഭവും ഏറ്റുവാങ്ങി പളളിയോടം മടങ്ങിയതോടെ ചടങ്ങുകൾ പൂർണ്ണമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരുപത്തിനാലു പേർക്ക് മാത്രമായിരുന്നു  പള്ളിയോടത്തിൽ കയറാൻ അനുമതിയുണ്ടായിരുന്നത്.

ഉത്രട്ടാതി ജലമേളയക്ക് പടിഞ്ഞാറൻമേഖലയിൽ നിന്നുള്ള കരക്കാരാണ് ളാക-ഇടയാറന്മുള പള്ളിയോടത്തെ നയിച്ചത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളം കളി നടക്കുന്നത്. ഇത്തവണ കോവിഡ് എന്ന  മഹാമാരിയുടെ പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണങ്ങളായിരുന്നു ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും പള്ളിയോട സേവാ സംഘവും സ്വീകരിച്ചത് 2018-ലെ മഹാപ്രളയകാലത്ത് ഇരുപത്തി അഞ്ച് പള്ളിയോടങ്ങൾ പങ്കെടുത്ത ജലഘോഷയാത്ര നടത്തിയിരുന്നു. സാധാരണയായി അൻപത്തിരണ്ട് കരകളിലെ  പള്ളിയോടങ്ങളാണ് പമ്പ നദിയിലെ ഉത്രട്ടാതി വള്ളംകളിക്ക് അണിനിരക്കുന്നത്  കാണാൻ  കാത്തിരുന്ന കരക്കാർക്ക് കോവിഡ് 19 നിരാശയാണ് സമ്മാനിച്ചത്.
കോവിഡ് 19  കാരണം ആചാരപരമായ ചടങ്ങുകൾ നടത്താൻ സാധിക്കുമോയെന്ന ആശങ്കയും ഭക്ത ജനങ്ങൾക്കുണ്ടായിരുന്നു. വരും വർഷങ്ങളിൽ എല്ലാ കരക്കാരെയും പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കരക്കാർ.

തിരുവോണനാളിൽ കിഴക്കൻമേഖലയിൽ നിന്നുള്ള പള്ളിയോടക്കരകളിലെ കരക്കാർ അകമ്പടി സേവിക്കുന്ന ചടങ്ങിനെത്തിയിരുന്നു. ഈ മാസം പത്തിന് നടക്കുന്ന  അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് മധ്യമേഖലയിൽ നിന്നുള്ള കരക്കാരും പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...